ബാങ്കോക്ക്:ഏഷ്യന്‍ റിലേ ചാമ്പ്യന്‍ഷിപ്പില്‍ 4X400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യക്ക് ദേശീയ റെക്കോഡോടെ സ്വര്‍ണം. തിങ്കളാഴ്ച ബാങ്കോക്കില്‍ നടന്ന കന്നി ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യന്‍ താരങ്ങളുടെ നേട്ടം. മുഹമ്മദ് അജ്മല്‍, ജ്യോതികശ്രീ ദന്ദി, അമോജ് ജേക്കബ്, സുഭ വെങ്കടേഷന്‍ എന്നിവര്‍ 3:14:12 മിനിറ്റില്‍ ലക്ഷ്യത്തിലെത്തി. ദേശീയ റെക്കോഡാണിത്.
ശ്രീലങ്ക രണ്ടാമതും (3:17:00) വിയറ്റ്‌നാം മൂന്നാമതും (3:18:45) എത്തി. പാരീസ് ഒളിമ്പിക്‌സ് യോഗ്യതയ്ക്കുള്ള ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ ഒളിമ്പിക്‌സ് യോഗ്യതാ സമയം കുറിക്കുന്നതില്‍ ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടു. നിലവില്‍ 21-ാം സ്ഥാനത്താണ് ഇന്ത്യ. നേരത്തേ 23-ാമതായിരുന്നു. പതിനഞ്ചോ പതിനാറോ സ്ഥാനമാണ് ഇന്ത്യ ലക്ഷ്യമിട്ടത്. ആദ്യ 16 സ്ഥാനക്കാര്‍ക്ക് മാത്രമേ പാരീസ് ഒളിമ്പിക്‌സില്‍ പ്രവേശിക്കാനാവൂ.
ലോക അത്‌ലറ്റിക്‌സിലെ പ്രകടനം കണക്കിലെടുത്ത് 14 ടീമുകള്‍ ഇതിനകം തന്നെ പ്രവേശിച്ചു കഴിഞ്ഞു. മികച്ച സമയം കുറിക്കുന്ന രണ്ട് ടീമുകള്‍ ഇനി യോഗ്യത നേടും. നിലവില്‍ ചെക്ക് റിപ്പബ്ലിക്കും ഇറ്റലിയുമാണ് 15, 16 സ്ഥാനങ്ങളിലുള്ളത്. ജൂണ്‍ മുപ്പതിനകം ഇതിലും മികച്ച സമയം കുറിക്കുന്നവ രാജ്യത്തിന് ഈ ടീമുകളെ മറികടക്കാം. 3:13: 56 എന്ന സമയത്തെയെങ്കിലും മറികടന്നാലേ നിലവിലെ അവസ്ഥയില്‍ ഇന്ത്യക്ക് ഒളിമ്പിക്‌സ് യോഗ്യത നേടാനാവൂ. ജൂണ്‍ 30-ന് മുന്‍പ് നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ പരമാവധി പങ്കെടുപ്പിക്കാനാണ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നീക്കം.
കഴിഞ്ഞവര്‍ഷം നടന്ന ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ സ്ഥാപിച്ച റെക്കോഡാണ് ഇതിനു മുന്‍പത്തെ ഇന്ത്യയുടെ 4X400 മീറ്റര്‍ മിക്‌സഡ് റിലേയിലെ മികച്ച സമയം. 3:14:34 മിനിറ്റിലായിരുന്നു അന്ന് ലക്ഷ്യം കണ്ടത്.
Content Highlights: asian relay championship mixed 4x400m relay india national record gold win
Published: 20 May 2024, 11:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented