
ആഷിഗ പരിശീലകൻ അനൂപിനൊപ്പം
തിരുവനന്തപുരം: സീനിയർ വിഭാഗം പെൺകുട്ടികളിൽ 64 കിലോ ഗ്രാമിന് താഴെയുള്ളവരുടെ കരാട്ടെ മത്സരത്തിൽ സ്വർണം നേടിയത് ഒരു ടീച്ചറാണ്. പേര് ആഷിഗ ഒ. ഇഞ്ചോടിഞ്ച് മത്സരത്തിനൊടുക്കമാണ് ആഷിഗ സ്വർണം നേടിയത്. പഠിക്കുന്നതിനൊപ്പം കരാട്ടെ പഠിപ്പിക്കുകയും ചെയ്യുന്നയാളാണ് ആഷിഗ. അങ്ങനെ പഠിച്ചും പഠിപ്പിച്ചുമാണ് ആഷിഗ സംസ്ഥാന ഒളിമ്പിക്സിൽ ചരിത്രമെഴുതിയത്. അരീക്കോട്ടെ കരാട്ടെ ടീച്ചർ.
മലപ്പുറം ജിഎച്ച്എസ്എസ് അരീക്കോട് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. സംസ്ഥാനതലത്തിൽ രണ്ടുതവണ വെങ്കല മെഡൽ നേടിയിട്ടുള്ള ആഷിഗയ്ക്ക് കഴിഞ്ഞവർഷം സംസ്ഥാന മേളയിലേക്ക് യോഗ്യത നേടാൻ സാധിച്ചിരുന്നില്ല. നാലഞ്ചുവർഷമായി സ്വർണത്തിനായി പരിശ്രമിച്ചു കൊണ്ടേയിരുന്ന ആഷിഗ ഒടുക്കം അവസാന അങ്കത്തിലാണ് ആ ലക്ഷ്യത്തിലെത്തുന്നത്. കൂലിപ്പണിക്കാരനായ സുന്ദരന്റെയും അനിതയുടെയും മകളാണ് ആഷിഗ.
സ്വർണ്ണം പ്രതീക്ഷിച്ചിരുന്നു. മെഡൽ നേടി വരാനാണ് അച്ഛൻ പറഞ്ഞത്. ആറാം ക്ലാസ് മുതൽ തന്നെ കരാട്ടെ പരിശീലനം നടത്തുന്നുണ്ടെന്ന് ആഷിഗ പറഞ്ഞു. കരാട്ടെ പഠിക്കുന്ന ഒരു കുട്ടി മാത്രമല്ല ആഷിഗ. കുട്ടികളെ പഠിപ്പിക്കുകയും കൂടി ചെയ്യുന്നുണ്ട്. അരീക്കോട് സ്കൂളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കാണ് ആഷിഗ ക്ലാസെടുക്കുന്നത്. ആഴ്ചയിൽ ശനിയാഴ്ചയാണ് ക്ലാസ്സ്. ഇപ്പോഴിതാ അവരുടെ ടീച്ചർ സ്വർണം നേടി ചരിത്രമെഴുതിയിരിക്കുന്നു.
സ്കൂൾ ഒളിമ്പിക്സിന് മുന്നോടിയായി മാസങ്ങളോളം ആഷിഗ പരിശീലനം നടത്തിയതായി പരിശീലകൻ അനൂപ് പറഞ്ഞു. സ്വർണ്ണം പ്രതീക്ഷിച്ചിരുന്നതാണ്. കഴിവുള്ള കുട്ടിയായതിനാൽ വേണ്ട എല്ലാ സഹായവും നൽകിയിരുന്നു. വേണ്ടതെല്ലാം വാങ്ങി കൊടുത്തു. നേട്ടത്തിൽ സന്തോഷമുണ്ടെന്നും അനൂപ് പറഞ്ഞു.
Content Highlights: Ashiga, a Karate teacher and student, achieves her dream of winning gold in the Senior Girls 64kg category at the State Olympics after years of dedicated practice. Inspiring young athletes.
Published: 25 Oct 2025, 05:15 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented