ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി വ്യക്തിഗത ഒളിമ്പിക് സ്വര്‍ണം നേടി ചരിത്രത്തിലിടം നേടിയ താരമാണ് അഭിനവ് ബിന്ദ്ര. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷൂട്ടിങ് താരങ്ങളിലൊരാളായ ബിന്ദ്ര വളരെ നേരത്തെയാണ് കായികരംഗത്തുനിന്ന് വിരമിച്ചത്. 

To advertise here,

നേരത്തേ വിരമിച്ചതിന്റെ കാരണം വ്യക്തമാക്കി ബിന്ദ്ര രംഗത്തെത്തി. ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ബിന്ദ്ര ഇക്കാര്യമറിയിച്ചത്. മൂന്ന് പോയന്റുകളായാണ് താരം കാരണം വ്യക്തമാക്കിയത്. ആദ്യത്തേത് കഴിവിലുണ്ടായ ഇടിവാണ്. രണ്ടാമത്തേത് തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടത്. പുതിയ തലമുറയ്ക്ക് വേണ്ടി വഴിമാറിക്കൊടുക്കണമെന്നതാണ് മൂന്നാമത്തെ കാരണം. ഈ കാരണങ്ങളെല്ലാം താരത്തിന്റെ വിരമിക്കലിന് കാരണമായി. 

2008 ബെയ്ജിങ് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ബിന്ദ്ര സ്വര്‍ണം നേടി അഭിമാനതാരമായി ഉയര്‍ന്നത്. 2006-ലെ ലോക ചാമ്പ്യന്‍ഷിപ്പും ഇതേ ഇനത്തില്‍ ബിന്ദ്ര സ്വര്‍ണം നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാല് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടിയ ബിന്ദ്ര ഏഷ്യന്‍ ഗെയിംസില്‍ ഒരു വെള്ളിയും രണ്ട് വെങ്കലവും നേടി.