
ടോക്യോ: പാരാലിമ്പിക്സില്‍ ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് താരം ഭവിന പട്ടേല്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചു. വനിതകളുടെ ടേബിള്‍ ടെന്നീസില്‍ ഗ്രൂപ്പ് എ യില്‍ നിന്നുമാണ് താരം നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നത്.
ഗ്രേറ്റ് ബ്രിട്ടന്റെ മീഗന് ഷാക്ക്ലെറ്റോണിനെ കീഴടക്കിയാണ് താരം അടുത്ത റൗണ്ടിലേക്ക് കടന്നത്. ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കാണ് ഭവിനയുടെ വിജയം. സ്കോര്‍: 11-7, 9-11, 17-15, 13-11.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഭവിന ചൈനയുടെ ഷോ യിങ്ങിനോട് 3-0 എന്ന സ്കോറിന് പരാജയപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ണായ മത്സരത്തില്‍ തിരിച്ചടിച്ച ഭവിന നോക്കൗട്ടിലേക്ക് കടക്കുകയായിരുന്നു.
നോക്കൗട്ട് റൗണ്ടില്‍ സൗത്ത് കൊറിയയുടെ മി ഗ്യൂ ലീയാണ് ഭവിനയുടെ എതിരാളി.
Content Highlights: Tokyo Paralympics: Paddler Bhavina Patel beats Shackleton 3-1, qualifies for knockouts
Published: 26 Aug 2021, 12:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented