കോട്ടയം:കണ്ണൂരില്‍ നടന്ന ഇരുപത്തിമൂന്നാമത് കേരള സ്റ്റേറ്റ് മെന്‍ ആന്‍ഡ് വുമണ്‍ ക്ലാസിക് പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ സോളമന്‍ തോമസിന് സ്വര്‍ണം. കോട്ടയം ജില്ലയ്ക്കായിമത്സരിച്ചാണ് 51 കാരനായ സോളമന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കണ്ണൂരില്‍ സെപ്റ്റംബര്‍ 23ന് നടന്ന മത്സരത്തില്‍മാസ്റ്റേഴ്‌സ്2, 93കിലോ വിഭാഗത്തില്‍ താരം ആണ് മത്സരിച്ചത്.

To advertise here,

സോളമന്‍തോമസ് സംസ്ഥാന തലത്തില്‍രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും ഇതിനോടകം നേടിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 11ന് ആലപ്പുഴയില്‍ കേരള സ്റ്റേറ്റ് പവര്‍ലിഫ്റ്റിങ് അസോസിയേഷന്‍ നടത്തിയകേരള സ്റ്റേറ്റ് ക്ലാസിക് ബെഞ്ച് പ്രസ്സ്മത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയിരുന്നു. 2022 ജൂലായ് 30ന് ഫോർട്ട് കൊച്ചിയില്‍ നടന്നകേരള സ്റ്റേറ്റ് ക്ലാസിക്ക് പവർലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും നേടിയിരുന്നു.കൂടാതെ കഴിഞ്ഞ ഒക്ടോബറില്‍ നടന്ന കോട്ടയം ജില്ലാ പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ 100 കിലോ വിഭാഗത്തിലും സ്വര്‍ണം നേടി.

ജില്ലാതലത്തില്‍ നടത്തിയ ബോഡി ബിള്‍ഡിങ് മത്സരത്തില്‍ രണ്ടുതവണ സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുള്ള സോളമന്‍തോമസ്സ്‌കൂള്‍-കോളേജ്പഠന കാലത്ത് സംസ്ഥാനതലത്തില്‍ ഗുസ്തി മത്സരത്തില്‍ നാലു തവണ ഒന്നാം സ്ഥാനം നേടി സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്. പവര്‍ലിഫ്റ്റിങ് ഇന്ത്യന്‍ചാമ്പ്യനും പലതവണ സ്‌ട്രോങ്മാന്‍പട്ടവും ലഭിച്ചിട്ടുള്ള ബിജിന്‍സാങ്കി തിരുവനന്തപുരം ആണ് സോളമന്റെ പരിശീലകൻ.