കൊച്ചി: മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് പവര്‍ലിഫ്റ്റിങ്ങിലേക്ക് ചുവടുമാറ്റി സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ മിന്നുംവിജയം നേടി ശിവപ്രിയ. മാതൃഭൂമി ന്യൂസിലെ മുന്‍ വാര്‍ത്താ അവതാരകയായിരുന്നു മുളന്തുരുത്തി സ്വദേശി ശിവപ്രിയ. ആലപ്പുഴയില്‍ നടന്ന സംസ്ഥാന പവര്‍ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പിലാണ് ശിവപ്രിയ മെഡല്‍ നേടിയത്.
വ്യായാമം എന്ന നിലയില്‍ ജിമ്മിലെത്തിയ ശിവപ്രിയയുടെ പവര്‍ലിഫ്റ്റിങ്ങിനുള്ള കഴിവ് തിരിച്ചറിഞ്ഞത് കോച്ച് മനോഹറാണ്. പിന്നാലെ പവര്‍ലിഫ്റ്റിങ്ങിന്റെ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്തതോടെ ശിവപ്രിയയ്ക്കും ഇതില്‍ താല്‍പര്യം തോന്നിത്തുടങ്ങി. പവര്‍ലിഫ്റ്റിങ്ങില്‍ ഏഷ്യന്‍ ചാമ്പ്യനായ ബീനാ മേരിയുടെ പിന്തുണയും ശിക്ഷണവുംകൂടി ആയതോടെ സംഗതി ശരിക്കും പവറായി.
ജില്ലാ തലത്തില്‍ പങ്കെടുത്ത മത്സരത്തില്‍ വെള്ളിമെഡല്‍ നേടാനായത് വലിയ ആത്മവിശ്വാസം പകര്‍ന്നു. പിന്നാലെയാണ് സംസ്ഥാന തലത്തില്‍ മത്സരിച്ചത്. അവിടെ സീനിയര്‍ 76 കാറ്റഗറിയില്‍ മെഡല്‍ നേടി. ഡിസംബറില്‍ നടക്കാനിരിക്കുന്ന ക്ലാസിക്കല്‍ പവര്‍ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പിനായുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ശിവപ്രിയ.
പ്രസവത്തിന് പിന്നാലെ, കുഞ്ഞിനായി കൂടുതല്‍ സമയം കൊടുക്കണം എന്ന ചിന്തയിലാണ് മാധ്യമപ്രവര്‍ത്തനത്തിന് താല്‍കാലികമായെങ്കിലും വിരാമമിട്ടത്. പിന്നീട് ഒരു വ്യായാമം എന്ന നിലയില്‍ തുടങ്ങിയ ജിമ്മില്‍ പോക്ക് ഇപ്പോള്‍ ജീവിതത്തിന് പുതിയ ലക്ഷ്യങ്ങളും ആത്മവിശ്വാസവും ഒക്കെ നല്‍കിയതിന്റെ ത്രില്ലിലാണ് ശിവപ്രിയ.
Content Highlights: ex journalist wins medal in powerlifting in state championship in alappuzha kochi news
Published: 04 Jun 2025, 10:49 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented