ടോക്യോ: പാരാലിമ്പിക്‌സില്‍ വനിതാ വിഭാഗം ടേബിള്‍ ടെന്നീസില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയ ഭവിന ബെന്‍ പട്ടേലിന് മൂന്ന് കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇക്കാര്യം അറിയിച്ചത്. 

To advertise here,

ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ സുന്ധിയ ഗ്രാമത്തിലാണ് ഭവിന താമസിക്കുന്നത്. ടേബിള്‍ ടെന്നീസ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ യിങ് ഷൗവിനോട് കീഴടങ്ങിയാണ് താരം വെള്ളി മെഡല്‍ സ്വന്തമാക്കിയത്. 

ദിവ്യാംഗ് ഖേല്‍ പ്രതിഭ പ്രോത്സാഹന്‍ പുരസ്‌കാര്‍ യോജനയുടെ കീഴിലാണ് ഭവിനയ്ക്ക് സമ്മാനത്തുക ലഭിക്കുക. ഇതിനുപുറമേ ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ഭവിനയ്ക്ക് സമ്മാനത്തുക നല്‍കും. 

31 ലക്ഷം രൂപയാണ് ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഭവിനയ്ക്ക് സമ്മാനിക്കുക. ടി.ടി.എഫ്.ഐ പ്രസിഡന്റ് ദുഷ്യന്ത് ചൗട്ടാലയാണ് ഇക്കാര്യം അറിയിച്ചത്. 

Content Highlights: Gujarat govt to give 3 cr to Paralympic silver medallist Bhavina Patel