ഹൈദരാബാദ്: കാലിക്കറ്റ് ഹീറോസ് പ്രൈം വോളി ലീഗിന്റെ സെമിഫൈനലില്‍ കടന്നു. നിര്‍ണായക മത്സരത്തില്‍ 5-0ന് ഹൈദരാബാദ് ബ്ലാക്ക് ഹോക്സിനെ തോല്‍പ്പിച്ചു (15-14,15-10,15-14,15-14,15-9).

To advertise here,

ആറ് കളിയില്‍ നിന്ന് ഏഴ് പോയന്റുമായാണ് ഹീറോസ് സെമിയിലേക്ക് മുന്നേറിയത്. പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ടീം. ഹൈദരാബാദ് നേരത്തെ സെമിയില്‍ സ്ഥാനമുറപ്പിച്ചിരുന്നു. അഹമ്മദാബാദ് ഡിഫന്‍ഡേഴ്സും സെമിയില്‍ കടന്നിട്ടുണ്ട്.

അഞ്ച് സെറ്റ് വിജയത്തോടെ ലഭിച്ച ബോണസ് പോയന്റ് കാലിക്കറ്റിന് തുണയായി. ആറ് കളിയില്‍ മൂന്ന് ജയമാണ് ടീമിനുള്ളത്. തകര്‍പ്പന്‍ പ്രകടനം നടത്തിയ ഡേവിഡ് ലീ കളിയിലെ താരമായി. നായകന്‍ ജെറോം വിനീത്, അജിത്ലാല്‍, വിഘ്നേഷ് രാജ്, അബില്‍ കൃഷ്ണന്‍ എന്നിവര്‍ മികച്ച പ്രകടനം നടത്തി.