
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഗുസ്തി താരങ്ങളായ അന്‍ഷു മാലിക്കും സോനം മാലിക്കും ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടി. 57 കിലോ വിഭാഗത്തില്‍ അന്‍ഷു മാലിക്കും 62 കിലോ വിഭാഗത്തില്‍ സോനം മാലിക്കും യോഗ്യത നേടി.
ഏഷ്യന്‍ ഒളിമ്പിക് യോഗ്യതാ മത്സരങ്ങളില്‍ വിജയിച്ചാണ് ഇരുവരും ഒളിമ്പിക് യോഗ്യത നേടിയത്. കസാഖ്സ്താനിലെ അല്‍മാട്ടിയില്‍ നടന്ന മത്സരത്തില്‍ 19 കാരിയായ അന്‍ഷു ഉസ്ബെക്കിസ്താന്റെ അഖ്മെഡോമയെ സെമി ഫൈനലില്‍ കീഴടക്കിയാണ് യോഗ്യത നേടിയത്.
സോനം മാലിക്ക് അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിക്കൊണ്ടാണ് സെമി ഫൈനലില്‍ വിജയം സ്വന്തമാക്കിയത്. കസാഖ്സ്താന്റെ അയാവുലിം കാസിമോവയെ 9-6 എന്ന സ്കോറിന് കീഴടക്കി താരം ഫൈനലിലെത്തി.
</p> <p>ഒരു ഘട്ടത്തില്‍ 0-6 എന്ന സ്കോറിന് പിന്നിട്ടുനിന്ന സോനം പിന്നീട് തുടര്‍ച്ചയായി ഒന്‍പത് പോയന്റുകള്‍ നേടിക്കൊണ്ട് ഫൈനലില്‍ ഇടം നേടി ഒളിമ്പിക് യോഗ്യത സ്വന്തമാക്കി. ഇതോടെ ടോക്യോ ഒളിമ്പിക്സില്‍ മൂന്ന് വനിതാതാരങ്ങള്‍ യോഗ്യത നേടി. </p> <p>Content Highlights: Anshu, Sonam win Tokyo Olympic quota in wrestling</p>
Published: 10 Apr 2021, 03:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented