മാഡ്രിഡ്: സ്‌പെയിൻ സൂപ്പർതാരം ലാമിൻ യമാലിന്റെ ബാഴ്‌സലോണയിലെ വീട്ടിൽ മോഷണശ്രമം. സെമിഫൈനലിൽ സ്‌പെയിൻ വിജയിച്ച ബുധനാഴ്ച പുലർച്ചെയാണ് കള്ളൻമാർ യമാലിന്റെ വീട് ലക്ഷ്യമാക്കിയതെന്ന് ബാഴ്‌സലോണയിലെ മാധ്യമങ്ങൾ പറയുന്നു. മുഖംമൂടി ധരിച്ച രണ്ടുപേർ വീടിന്റെ മതിൽചാടിയെത്തിയെങ്കിലും സുരക്ഷാ ജീവനക്കാരെ കണ്ടതോടെ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടുവെന്നാണ് വാർത്ത.
ബാഴ്‌സലോണയിലെ യമാലിന്റെ ആഡംബര വില്ലയിലാണ് മോഷണശ്രമമുണ്ടായത്. മുൻ ബാഴ്‌സ താരം ജെറാഡ് പീക്വെ, ഗായിക ഷക്കീറ എന്നിവർ മുൻപ് താമസിച്ചിരുന്ന വീടാണിത്. പുലർച്ചെ നാലുമണിയോടെ മുഖംമൂടി ധരിച്ച് മോഷ്ടാക്കൾ അകത്തുകയറിയെന്ന് സി.സി.ടി.വി. വഴി സുരക്ഷാ ഉദ്യോഗസ്ഥർ മനസ്സിലാക്കി. ഇതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.
Content Highlights: Attempted burglary at Lamine Yamal's Barcelona residence, Incident occurred following Spain's semi-final victory, Two masked individuals breached the property perimeter, Security personnel successfully deterred the intruders
Published: 16 Jul 2026, 11:14 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented