കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിൽ നടന്ന സീസണിലെ ആദ്യ ഹോം മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോൽവി. ഏകപക്ഷീയമായ ഒരു ഗോളിന് മുംബൈ സിറ്റി എഫ്.സി.യാണ് ബ്ലാസ്റ്റേഴ്‌സിനെ കീഴടക്കിയത്. സീസണിലെ ടീമിന്റെ രണ്ടാമത്തെ തോൽവിയാണിത്. ഇന്ത്യൻ താരം ലാലിയൻസുവാല ചാങ്‌തെയുടെ ഗോളിലാണ് മുംബൈയുടെ ജയം.

To advertise here,

ഗോൾരഹിതമായ ആദ്യപകുതി കഴിഞ്ഞ്, രണ്ടാം പകുതിയിലെ 47-ാം മിനിറ്റിലാണ് മുംബൈയുടെ വിജയഗോളെത്തിയത്. തോൽവിയോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ 12-ാമതെത്തി. ആദ്യമത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിനോടായിരുന്നു തോൽവി. രണ്ട് ഗോളിനായിരുന്നു അന്ന് പരാജയപ്പെട്ടത്.

ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സ് പന്തടക്കത്തിലും ഗോൾ നീക്കത്തിലുമെല്ലാം മികച്ച മുന്നേറ്റം നടത്തിയെങ്കിലും മുംബൈ പ്രതിരോധത്തിൽ തട്ടിനിന്നു.മത്സരത്തിന്റെ 24-ാം മിനിറ്റിൽ മുംൈബക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോൾക്കീപ്പർ അർഷ് ഷെയ്ഖ് തടഞ്ഞിട്ടു. രണ്ടാംപകുതിയിൽ ഗോൾ വഴങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് കൂടുതൽ ഉണർന്നുകളിച്ചെങ്കിലും ഗോൾ നേടാനായില്ല.