ഹാനോയ് (വിയറ്റ്‌നാം): സൗഹൃദമത്സരത്തിൽ ഇന്ത്യൻ ഫുട്‌ബോൾ ടീമിനെ കളത്തിലിറക്കുമ്പോൾ അത്ര സൗഹൃദമല്ലാത്തൊരു ചിന്ത പരിശീലകൻ മനോളോ മാർക്വേസിനുണ്ട്. അത് എതിരാളിയെ ഏതു വിധേനയും മലർത്തിയടിച്ച് ആദ്യജയം സ്വന്തമാക്കുകയെന്നതാണ്. ഇന്ത്യൻ ടീമിന്റെ ചുമതലയേറ്റെടുത്ത ശേഷം രണ്ട് മത്സരം കളിച്ചെങ്കിലും ജയം സ്വന്തമാക്കാൻ സ്പാനിഷ് പരിശീലകനായിട്ടില്ല. വിയറ്റ്‌നാമിനെതിരേ ശനിയാഴ്ച വൈകീട്ട് 4.30-നാണ് മത്സരം.
ഫിഫാ റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ മുകളിലാണ് വിയറ്റ്‌നാമിന്റെ സ്ഥാനം. 116-ാം റാങ്കിലാണ് ആതിഥേയർ. ഇന്ത്യ പത്ത് സ്ഥാനം താഴെയാണ്. വിയറ്റ്‌നാമിനെതിരേ ചരിത്രവും ഇന്ത്യക്ക് എതിരാണ്. ഇതുവരെ കളിച്ച മൂന്ന് കളികളിൽ രണ്ടിലും ഇന്ത്യ തോറ്റു. ഒരു വിജയമാണ് ടീമിനുള്ളത്. 2022-ൽ അവസാനം നേർക്കുനേർവന്നപ്പോൾ ജയം വിയറ്റ്‌നാമിനൊപ്പമായിരുന്നു.
പുതിയ പരിശീലകൻ മനോളോക്ക് കീഴിൽ ആദ്യകളിയിൽ സമനില നേടിയ ഇന്ത്യ രണ്ടാം കളിയിൽ തോറ്റു. ഫിനിഷിങ്ങിലെ പിഴവാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്. സുനിൽ ഛേത്രി കളം വിട്ടതോടെ ക്ലിനിക്കൽ ഫിനിഷറുടെ അഭാവം ടീം നന്നായി അറിയുന്നുണ്ട്. എഡ്മുണ്ട് ലാൽറിൻഡിക, ഫാറുഖ് ചൗധരി, മൻവീർ സിങ്, വിക്രം സിങ് എന്നിവരാണ് മുന്നേറ്റനിരക്കാർ. ബ്രണ്ടൻ ഫെർണാണ്ടസ്, ലാലിയൻ സുവാല ചാങ്‌തേ, ജീക്‌സൻ സിങ്, സുരേഷ് സിങ് എന്നിവർ കളിക്കുന്ന മധ്യനിര താരതമ്യേന മികച്ചതാണ്.
വിയറ്റ്‌നാം നിരയിൽ 21-കാരൻ ഭുയി വി ഹാവോയാണ് ഏറെ അപകടകാരി.
Content Highlights: india vs vietnam friendly football match
Published: 12 Oct 2024, 09:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented