ഹോ ചി മിന്‍ സിറ്റി (വിയറ്റ്‌നാം): സിങ്കപ്പുരിനെതിരായ ഹങ് തിന്‍ സൗഹൃദ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മത്സരത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് സമനില. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. ആദ്യപകുതിയിലാണ് രണ്ടുഗോളുകളും പിറന്നത്.
മത്സരത്തില്‍ ലീഡെടുത്ത സിങ്കപ്പുരിനെതിരേ മലയാളി താരം ആഷിഖ് കുരുണിയന്റെ ഗോളിലാണ് ഇന്ത്യ സമനില പിടിച്ചത്.
37-ാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെ ഇഖ്‌സാന്‍ ഫാന്‍ഡിയാണ് സിങ്കപ്പുരിനെ മുന്നിലെത്തിച്ചത്. 43-ാം മിനിറ്റില്‍ ആഷിഖ് കുരുണിയനിലൂടെ ഇന്ത്യ സമനില ഗോള്‍ കണ്ടെത്തി. സുനില്‍ ഛേത്രിയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍.
സെപ്റ്റംബര്‍ 27-ന് വിയറ്റ്‌നാമിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Content Highlights: India held draw against Singapore Hung Thinh Friendly Football Tournament
Published: 24 Sept 2022, 07:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented