
മഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് ടീമുകളുടെ തേരോട്ടം. ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ സ്പാനിഷ് ടീമുകളായ റയല്‍ മഡ്രിഡിനും വിയ്യാറയലിനും വിജയം. റയല്‍ ചെല്‍സിയെ തകര്‍ത്തപ്പോള്‍ വിയ്യാറയല്‍ ബയേണ്‍ മ്യൂണിക്കിനെ അട്ടിമറിച്ചു.
വിയ്യാറയലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബയേണ്‍ തോറ്റത്. മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ തന്നെ വിയ്യാറയലിനായി അര്‍നൗട്ട് ഡാന്യൂമ വിജയഗോള്‍ നേടി. മത്സരത്തില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയിട്ടും ബയേണിന് ഗോള്‍ മാത്രം നേടാനായില്ല.
നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയെ റയല്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. സൂപ്പര്‍ താരം കരിം ബെന്‍സേമ ഹാട്രിക്ക് നേടി. മത്സരത്തിന്റെ 21, 24, 46 മിനിറ്റുകളിലാണ് ഫ്രഞ്ച് താരം ഗോളടിച്ചത്. ചെല്‍സിയ്ക്ക് വേണ്ടി കൈ ഹാവെര്‍ട്‌സ് 40-ാം മിനിറ്റില്‍ ആശ്വാസ ഗോള്‍ നേടി.
ഇരുമത്സരങ്ങളുടെയും രണ്ടാം പാദം ഏപ്രില്‍ 13 ന് നടക്കും. ചെല്‍സിയ്ക്ക് വലിയ വിജയം നേടിയാല്‍ മാത്രമേ സെമിയിലേക്ക് മുന്നേറാനാകൂ.
Content Highlights: champions league quarter final leg one chelsea, real madrid, bayern munich
Published: 07 Apr 2022, 03:32 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented