ന്യൂഡൽഹി: ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിൽ നിർണായക സാന്നിധ്യമായിരുന്നു സഞ്ജു സാംസൺ. തുടർച്ചയായി മൂന്ന് മത്സരങ്ങളിലും അർധ സെഞ്ചുറി പിന്നിട്ട സഞ്ജു ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച പ്രകടനത്തോടെ ടൂർണമെന്റിലെ താരമാവുകയും ചെയ്തിരുന്നു. ലോകകപ്പിൽ അഞ്ചു മത്സരങ്ങൾ മാത്രം കളിച്ച സഞ്ജു മൂന്ന് അർധ സെഞ്ചുറിയടക്കം 321 റൺസടിച്ചുകൂട്ടിയിരുന്നു. ടീമിനെ മുന്നിൽ നിന്നു നയിച്ച ഈ പ്രകടനമാണ് താരത്തെ ടൂർണമെന്റിലെ താരമാക്കിയത്.
ഇനി ഐപിഎൽ 2026 സീസണിനായുള്ള തയ്യാറെടുപ്പിലാണ് സഞ്ജു. ഇത്തവണ ചെന്നൈ സൂപ്പർ കിങ്‌സിന്റെ താരമാണ് സഞ്ജു. എന്നാൽ ഐപിഎല്ലിനു മുമ്പു തന്നെ സഞ്ജുവിന്റെ കൈകളിലെത്താൻ പോകുന്നത് കോടികളാണെന്നാണ് റിപ്പോർട്ടുകൾ.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ സഞ്ജുവിന്റെ കൈകളിലെത്താൻ പോകുന്നത് 24.23 കോടി രൂപയാണെന്നാണ് ന്യൂസ് 24 റിപ്പോർട്ട് ചെയ്യുന്നത്. രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് ട്രേഡ് ചെയ്യപ്പെട്ട സഞ്ജുവിന് 2026 ഐപിഎൽ സീസണിൽ ശമ്പളമായി 18 കോടി രൂപ ലഭിക്കും.
ടി20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിന് ബിസിസിഐ 131 കോടി രൂപ സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ടീമിലെ ഓരോ അംഗത്തിനും ആറു കോടി രൂപ വീതം ലഭിക്കും. ഇനി ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിന് ഈ വകയിൽ ഐസിസിയിൽ നിന്ന് 23 ലക്ഷം രൂപകൂടി ലഭിക്കും. ഇതോടെ താരത്തിന്റെ കൈയിലെത്താൻ പോകുന്നത് 24.23 കോടി രൂപയാണ്.
ഇതോടെ 2026 മാർച്ചിലെ കണക്കനുസരിച്ച് സഞ്ജുവിന്റെ മൊത്തം ആസ്തി 85 കോടി മുതൽ 100 കോടി രൂപവരെയായി ഉയർന്നിട്ടുണ്ടെന്നും ന്യൂസ് 24 റിപ്പോർട്ട് ചെയ്യുന്നു. ലോകകപ്പോടെ സഞ്ജുവിന്റെ ബ്രാൻഡ് മൂല്യം വലിയ തോതിൽ ഉയർന്നിട്ടുണ്ട്. ഇതോടെ കൂടുതൽ ബ്രാൻഡുകൾ സഞ്ജുവുമായി കരാറിലെത്താനുള്ള സാധ്യത ഏറെയാണ്.
Content Highlights: Sanju Samson's net worth estimated between 85 to 100 crore., Projected earnings of 24.23 crore before IPL 2026., Includes 18 crore IPL salary with Chennai Super Kings., BCCI World Cup prize money contribution., Significant increase in brand value post-T20 World Cup.
Published: 13 Mar 2026, 02:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented