സെഞ്ചൂറിയന്‍: രാജ്യാന്തര ട്വന്റി20 മത്സരത്തിൽ തുടർച്ചയായി രണ്ടു സെഞ്ചുറികളെന്ന അപൂർവനേട്ടം സ്വന്തമാക്കിയതിന് പിന്നാലെ മോശം റെക്കോഡും സ്വന്തം പേരിലാക്കി മലയാളി താരം സഞ്ജു സാംസൺ. രണ്ട് തുടർ ട്വന്റി20 സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയ താരം പിന്നാലെ തുടർച്ചയായി രണ്ട് മത്സരത്തിലും ഡക്കായി. 

To advertise here,

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യിൽ പൂജ്യത്തിനു പുറത്തായ സഞ്ജു മൂന്നാം മൂന്നാം ടി20യിലും പൂജ്യത്തിന് പുറത്തായി. രണ്ട് പന്തുകള്‍ നേരിട്ട സഞ്ജുവിനെ മാർക്കോ യാൻസൻ പുറത്താക്കി. പരമ്പരയിലെ രണ്ടാം മത്സരത്തിലും മാർക്കോ യാൻസൻ തന്നെയാണ് സഞ്ജുവിനെ പുറത്താക്കിയത്. മത്സരത്തിൽ യാൻസൻ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാംപന്തിൽ സഞ്ജു ക്ലീൻബൗൾഡാവുകയായിരുന്നു.

ഇതോടെ ഈ വർഷം അഞ്ച് കളികളിലാണ് സഞ്ജു പൂജ്യത്തിനു പുറത്തായത്. ജനുവരിയിൽ അഫ്​ഗാനിസ്താനെതിരായ മത്സരത്തിലും ജൂലായിൽ ശ്രീലങ്കയ്ക്ക് എതിരായ രണ്ട് മത്സരത്തിലും സഞ്ജു ഡക്കായിരുന്നു. ഒരേ കലണ്ടർ വർഷം രാജ്യാന്തര ട്വന്റി20യിൽ രണ്ടു സെഞ്ചറിയും അ‍ഞ്ച് ഡക്കും എന്ന മോശം റെക്കോഡും താരത്തിന്റെ പേരിലായി.

നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 10 സിക്‌സ് ഉൾപ്പെടെ കേവലം 47 പന്തിലാണ് സഞ്ജു സാംസൺ സെഞ്ചുറി തികച്ചത്.