സഞ്ജു സാംസൺ ചാഹലിനൊപ്പം (ഫയൽ) |ഫോട്ടോ:AFP
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിലേക്ക് അവസരം നിഷേധിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ആദ്യമായി ഇടംപിടിച്ചു. ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലം നല്‍കുന്ന ഗ്രൂപ്പ് സിയിലാണ് സഞ്ജു ഉള്‍പ്പെട്ടത്. ഒക്ടോബര്‍ 2022 മുതല്‍ 2023 സെപ്റ്റംബര്‍ വരെയുള്ള കരാറാണിത്.
ഏഴ് കോടി രൂപ രൂപ പ്രതിഫലം നല്‍കുന്ന ഗ്രൂപ്പ് എ പ്ലസ് കാറ്റഗറിയില്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണുള്ളത്. അഞ്ചു കോടി രൂപ വാര്‍ഷിക പ്രതിഫലം നല്‍കുന്ന എ കാറ്റഗറിയില്‍ ഹര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, അക്‌സര്‍ പട്ടേല്‍ എന്നീ താരങ്ങളും ഇടംപിടിച്ചു.
മൂന്ന് കോടി രൂപ പ്രതിഫലമുള്ള ബി കാറ്റഗറിയില്‍ ചേതശ്വര്‍ പുജാര, കെ.എല്‍.രാഹുല്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഉള്ളത്.
ഒരു കോടി ലഭിക്കുന്ന സഞ്ജു സാംസണ്‍ ഉള്‍പ്പെട്ട സി കാറ്റഗറിയില്‍ ഉമേഷ് യാദവ്, ശിഖര്‍ ധവാന്‍, ശര്‍ദുല്‍ ഠാക്കൂര്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്,കെ.എസ്.ഭരത് എന്നിവരും ഉണ്ട്.
Content Highlights: Sanju Samson earns maiden BCCI Annual Contract
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..