ഇസ്ലാമാബാദ്: അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി കിരീടമുയർത്തിയ പാകിസ്താൻ അണ്ടർ 19 ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ടീമിലെ ഓരോ താരത്തിനും ഒരു കോടി പാകിസ്താൻ രൂപ (32 ലക്ഷം ഇന്ത്യൻ രൂപ) വീതം നൽകുമെന്നാണ് പ്രധാനമന്ത്രി ടീമിനെ അറിയിച്ചത്.
കിരീടം നേടിയ പാക് ടീമിനും ഒഫീഷ്യൽസിനും ഒരുക്കിയ സ്വീകരണത്തിലാണ് ഷഹബാസ് ഷെരീഫ് ഇക്കാര്യം ടീം മാനേജ്‌മെന്റിനെ അറിയിച്ചത്. പാക് ടീം പരിശീലകനും മാനേജരുമായ സർഫറാസ് അഹമ്മദാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കായികരംഗത്ത് മികച്ച ഭാവിയുള്ള ഒരു കൂട്ടം പ്രതിഭാധനരായ കളിക്കാരോടൊപ്പം പ്രവർത്തിക്കുന്നത് താൻ ആസ്വദിക്കുന്നുണ്ടെന്ന് സർഫറാസ് പറഞ്ഞു. ടീമിനെ തിരഞ്ഞെടുക്കുന്നതിനും ഓരോ കളിക്കാരനും 50 ഓവർ ക്രിക്കറ്റിൽ മതിയായ പരിചയം നൽകുന്നതിനുമുള്ള നീണ്ട പ്രക്രിയയാണ് വിജയത്തിന് കാരണമെന്ന് മുഖ്യ പരിശീലകൻ ഷാഹിദ് അൻവർ വ്യക്തമാക്കി.
ഞായറാഴ്ച ദുബായ് ഐസിസി അക്കാദമി ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ 191 റൺസിനാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്.
Content Highlights: Pakistan U19 triumphs over India in Asia Cup final! Prime Minister announces substantial rewards for the winning team, celebrating their historic victory. Learn more about the prize money and team`s success.
Published: 22 Dec 2025, 08:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented