ക്രൈസ്റ്റ്ചര്‍ച്ച്: ത്രിരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആതിഥേയരായ ന്യൂസീലന്‍ഡിനെ തകര്‍ത്ത് കിരീടത്തില്‍ മുത്തമിട്ട് പാകിസ്താന്‍. ന്യൂസീലന്‍ഡ്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ പങ്കെടുത്ത ത്രിരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് പാകിസ്താന്‍ കിരീടം നേടിയത്.
ഫൈനലില്‍ ന്യൂസീലന്‍ഡിനെ പാകിസ്താന്‍ അഞ്ചുവിക്കറ്റിന് പരാജയപ്പെടുത്തി. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകള്‍ ശേഷിക്കേ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന്‍ മറികടന്നു. 22 പന്തുകളില്‍ നിന്ന് പുറത്താവാതെ 38 റണ്‍സെടുക്കുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത മുഹമ്മദ് നവാസാണ് പാകിസ്താന്റെ വിജയശില്‍പ്പി. പ്രാഥമിക മത്സരത്തില്‍ ന്യൂസീലന്‍ഡിനോടേറ്റ തോല്‍വിയ്ക്ക് പകരം ചോദിക്കാനും പാകിസ്താന് കഴിഞ്ഞു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. 38 പന്തുകളില്‍ നിന്ന് 59 റണ്‍സെടുത്ത നായകന്‍ കെയ്ന്‍ വില്യംസണാണ് ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. 29 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സും 25 റണ്‍സ് നേടിയ മാര്‍ക്ക് ചാപ്പ്മാനും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പാകിസ്താന് വേണ്ടി നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ശദബ് ഖാനും മുഹമ്മദ് നവാസും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനുവേണ്ടി മുഹമ്മദ് നവാസ് 22 പന്തുകളില്‍ നിന്ന് രണ്ട് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ പുറത്താവാതെ 38 റണ്‍സെടുത്തു. 34 റണ്‍സ് നേടിയ ഓപ്പണര്‍ മുഹമ്മദ് റിസ്വാനും 31 റണ്‍സെടുത്ത ഹൈദര്‍ അലിയും ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ന്യൂസീലന്‍ഡിനുവേണ്ടി മൈക്കള്‍ ബ്രേസ്‌വെല്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ബ്ലെയര്‍ ടിക്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ത്രിരാഷ്ട്ര പരമ്പര വിജയിച്ചത് പാകിസ്താന്റെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയാണ് പാകിസ്താന്റെ എതിരാളി. ഒക്ടോബര്‍ 23 നാണ് മത്സരം.
Content Highlights: pakistan vs new zealand, pakistan cricket, new zealand cricket, india vs pakistan, cricket news
Published: 14 Oct 2022, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented