
ലണ്ടന്‍: ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയുടെ തീയതി മാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്ന് ഔദ്യോഗിക അഭ്യര്‍ത്ഥനകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്.
നേരത്തെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഒരാഴ്ച മുന്നേ ആരംഭിയ്ക്കുവാന്‍ ബി.സി.സി.ഐ ആവശ്യപ്പെട്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ഇ.സി.ബി) പ്രതികരണം.
''കോവിഡ്-19നുമായി ബന്ധപ്പെട്ട വിഷയങ്ങളടക്കം വിവിധ പ്രശ്‌നങ്ങളെ കുറിച്ച് ഞങ്ങള്‍ ബി.സി.സി.ഐയുമായി നിരന്തരം സംസാരിക്കാറുണ്ട്. എന്നാല്‍ തീയതി മാറ്റവുമായി ബന്ധപ്പെട്ട് ഔദ്യോഗിക അഭ്യര്‍ത്ഥനകളൊന്നും ലഭിച്ചിട്ടില്ല. അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര നേരത്തെ നിശ്ചയിച്ചതുപോലെ തന്നെയാണ് ആസൂത്രണം ചെയ്യുന്നത്.'' - ഇസിബി വക്താവ് അറിയിച്ചു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ട് പരമ്പര ആരംഭിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് താത്കാലികമായി റദ്ദാക്കിയ ഐ.പി.എല്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇന്ത്യ ഇംഗ്ലണ്ട് പരമ്പര നേരത്തെയാക്കണമെന്ന് അഭ്യര്‍ഥിച്ചതെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.
Content Highlights: No Official Request From India To Change Test Dates says ECB
Published: 21 May 2021, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented