മക്കായ്: രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയ ബംഗ്ലാദേശിനെ രണ്ട് ദിവസത്തിനുള്ളിൽ ചുരുട്ടിക്കൂട്ടിയപ്പോൾ നിർണയാകമായത് മിച്ചൽ സ്റ്റാർക്കിന്റെ ബൗളിങ്ങാണ്. ആദ്യ ഇന്നിങ്‌സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ സ്റ്റാർക്ക് രണ്ടാമിന്നിങ്‌സിൽ നാല് വിക്കറ്റും നേടി. ഇേേതാടെ ഓസ്‌ട്രേലിയ ഇന്നിങ്‌സിനും 51 റൺസിനും വിജയിച്ചു. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ആതിഥേയർ ബംഗ്ലാദേശിനെ വെറും 64 റൺസിന് പുറത്താക്കുകയും, തുടർന്ന് അവരുടെ ഒരേയൊരു ഇന്നിംഗ്സിൽ 204 റൺസ് നേടുകയും ചെയ്തു. ഫോളോ ഓണിന് നിർബന്ധിതരായ ബംഗ്ലാദേശ് വീണ്ടും സ്റ്റാർക്കിന്റെ പ്രകടനത്തിന് മുന്നിൽ തകർന്നടിഞ്ഞ് 95 റൺസിന് പുറത്തായി.
ഈ ടെസ്റ്റിലെ ശ്രദ്ധേയമായ കാര്യം മത്സരം രണ്ട് ദിവസത്തിനുള്ളിൽ അവസാനിച്ചു എന്നതാണ്. ആകെ എറിഞ്ഞതാകട്ടെ 750 പന്തുകൾ മാത്രവും. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നാലാമത്തെ ടെസ്റ്റും ഓസ്‌ട്രേലിയൻ മണ്ണിൽ കളിച്ച ഏറ്റവും ദൈർഘ്യം കുറഞ്ഞ രണ്ടാമത്തെ ടെസ്റ്റുമാണിത്. ഓസ്‌ട്രേലിയയിൽ നടന്ന ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റ് 1932-ൽ മെൽബണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നട്‌ന മത്സരമായിരുന്നു. അത് 656 പന്തുകൾക്കുള്ളിൽ അവസാനിച്ചു.
ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ അവസാനിച്ച ടെസ്റ്റ് 2023-24 പര്യടനത്തിൽ കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിൽ നടന്ന മത്സരമാണ്. ആ മത്സരം വെറും 642 പന്തുകൾ മാത്രമാണ് കളിച്ചത്. ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിക്കുകയും ചെയ്തു. അതേസമയം ഒരു ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളിലും 100 റൺസിൽ താഴെ പുറത്താകുന്ന ഒമ്പതാമത്തെ ടീമായും, 21 വർഷത്തിനിടയിലെ ആദ്യ ടീമായും ബംഗ്ലാദേശ് മാറി. ന്യൂസിലൻഡിനെതിരെ 59, 99 റൺസുകൾക്ക് പുറത്തായ സിംബാബ്വെയാണ് 2005-ൽ ഈ മോശം നേട്ടം അവസാനമായി സ്വന്തമാക്കിയത്.
Content Highlights: Mitchell Starc claimed a match haul of 10-51, his best performance in a home Test., Australia defeated Bangladesh by an innings and 51 runs in under two days in Mackay., The match lasted just 750 deliveries, making it the fourth-shortest Test in cricket history., Bangladesh became the first team in 21 years to be bowled out for under 100 in both innings of a Test.
Published: 23 Aug 2026, 02:27 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented