കൊല്‍ക്കത്ത: ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെപിയ്‌ക്കെതിരേ ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. നിലവിലെ ബി.സി.സി.ഐ പ്രസിഡന്റായ സൗരവ് ഗാംഗുലിയ്ക്ക് രണ്ടാം ടേം നിഷേധിക്കുന്നതിന് പിന്നില്‍ ബിജെപിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു.
ഗാംഗുലി ബി.ജെ.പിയില്‍ അംഗത്വമെടുക്കാത്തതിനാല്‍ അദ്ദേഹത്തെ വീണ്ടും ബി.സി.സി.ഐ പ്രസിഡന്റായി പരിഗണിക്കുകയില്ലെന്ന് ഘോഷ് ആരോപിച്ചു. ഗാംഗുലിയ്ക്ക് പകരം മുന്‍ ഇന്ത്യന്‍ താരമായ റോജര്‍ ബിന്നി ബി.സി.സി.ഐ പ്രസിഡന്റാകുമെന്നാണ് സൂചന.
അമിത്ഷായുടെ മകന്‍ ജയ് ഷായ്ക്ക് വീണ്ടും ബി.സി.സി.ഐ സെക്രട്ടറിയായി സ്ഥാനം ലഭിക്കുമ്പോള്‍ ഗാംഗുലിയ്ക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമാകുന്നത് ബി.ജെ.പിയുടെ കളിയാണെന്ന് ഘോഷ് വ്യക്തമാക്കി. ബി.സി.സി.ഐ സെക്രട്ടറി സ്ഥാനത്തേക്ക് ജയ് ഷാ വീണ്ടും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് അറിയിച്ചു. സൗരവ് ഗാംഗുലിയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചതായി അറിയില്ലെന്ന് പറഞ്ഞ ദിലീപ് ഘോഷ് എല്ലാ പ്രശ്‌നങ്ങളെയും രാഷ്ട്രീയവത്കരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവൃത്തികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിയുന്ന ഗാംഗുലിയെ ഐ.പി.എല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ ഈ വാഗ്ദാനം താരം നിഷേധിച്ചു. ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയുടെ ചെയര്‍മാനായേക്കുമെന്ന അഭ്യൂഹവും ശക്തമാണ്.
Content Highlights: bcci president, sourav ganguly, ganguly bcci president, bcci new president, trinamool congress, bjp
Published: 12 Oct 2022, 10:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented