
ലോര്‍ഡ്‌സ്: വിഖ്യാതമായ ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സ് മൈതാനത്ത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ 25 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് ന്യൂസീലന്‍ഡ് യുവ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം സെഞ്ചുറി നേടിയ കോണ്‍വെ, ലോര്‍ഡ്‌സിലെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആറാമത്തെ ക്രിക്കറ്ററെന്ന നേട്ടവും സ്വന്തമാക്കി. ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന 11-ാമത്തെ ന്യൂസീലന്‍ഡ് താരമാണ് കോണ്‍വെ.
ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോള്‍ 240 പന്തില്‍ നിന്ന് 136 റണ്‍സെന്ന നിലയിലായിരുന്ന കോണ്‍വെ ലോര്‍ഡ്‌സിലെ അരങ്ങേറ്റ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍ എന്ന സൗരവ് ഗാംഗുലിയുടെ റെക്കോഡ് മറികടന്നു.
1996-ല്‍ ലോര്‍ഡ്‌സിലെ അരങ്ങേറ്റത്തില്‍ 131 റണ്‍സായിരുന്നു ഗാംഗുലി നേടിയത്. 25 വര്‍ഷത്തോളം ഈ റെക്കോഡ് ഇളകാതെ നിന്നു.
മാത്രമല്ല ഹാരി ഗ്രഹാം (ഓസ്‌ട്രേലിയ), സൗരവ് ഗാംഗുലി എന്നിവര്‍ക്കുശേഷം ലോര്‍ഡ്‌സില്‍ ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ഇംഗ്ലിഷുകാരനല്ലാത്ത ആദ്യ താരവുമാണ് കോണ്‍വെ.
Content Highlights: Devon Conway Breaks Sourav Ganguly 25 Year Old Lords Record
Published: 03 Jun 2021, 04:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented