ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലന്‍ഡിനായി തുടര്‍ച്ചയായി അഞ്ച് ടിട്വന്റി മത്സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടി ചരിത്രം കുറിച്ച് ബാറ്റ്‌സ്മാന്‍ ഡേവോണ്‍ കോണ്‍വേ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 മത്സരത്തില്‍ 99 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെയാണ് കോണ്‍വേ ഈ റെക്കോഡ് സ്വന്തമാക്കിയത്.

To advertise here,

ഈ നേട്ടം കൈവരിക്കുന്ന ആദ്യ ന്യൂസീലന്‍ഡ് താരമാണ് കോണ്‍വേ. ഓസിസിനെതിരേ 59 പന്തുകളില്‍ നിന്നും 99 റണ്‍സാണ് താരം നേടിയത്. അതിനുമുന്‍പുള്ള നാലു മത്സരങ്ങളില്‍ 93, 91, 69, 50 എന്നീ സ്‌കോറുകളാണ് താരം നേടിയത്. 

കോണ്‍വേ ക്രീസിലെത്തുമ്പോള്‍ ന്യൂസീലന്‍ഡ് 19 ന് മൂന്ന് എന്ന നിലയിലായിരുന്നു. എന്നാല്‍ താരത്തിന്റെ വെടിക്കെട്ട് പ്രകടനത്തിലൂടെ കിവീസ് 184 ന് അഞ്ച് എന്ന നിലയിലെത്തി. ഓസിസിനെ 53 റണ്‍സിന് തകര്‍ക്കുകയും ചെയ്തു. അഞ്ചുമത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ 1-0 ന് മുന്നിലെത്തുകയും ചെയ്തു. 

അന്താരാഷ്ട്ര ടിട്വന്റി മത്സരങ്ങളില്‍ ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ താരമാണ് കോണ്‍വേ. മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്, പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍, സിംബാബ്വേ താരം ഹാമില്‍ട്ടണ്‍ മസാകട്‌സ, ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലര്‍, ഓസിസ് താരം ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയത്. 

Content Highlights: Devon Conway becomes 1st NZ player to score five consecutive fifties in T20s