ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ ലെജന്‍ഡ്‌സ് ലീഗില്‍ അദാനി സ്‌പോര്‍ട്‌സ് ലൈനിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് ജയന്റ്‌സിനായി കളിക്കും.

To advertise here,

ഇതോടെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ സെപ്റ്റംബര്‍ 16-ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനൊപ്പം ഗെയ്‌ലും ഗുജറാത്തിന്റെ ജേഴ്‌സിയണിയും. പാര്‍ഥിവ് പട്ടേല്‍ മുന്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ഡാനിയല്‍ വെറ്റോറി എന്നിവരും ഗുജറാത്ത് ടീമിലുണ്ട്.

കളിക്കാരുടെ ഡ്രാഫ്റ്റ് നിയമങ്ങള്‍ അനുസരിച്ച്, ഫ്രാഞ്ചൈസികള്‍ക്ക് അവരുടെ ലഭ്യമായ പണം ഉപയോഗപ്പെടുത്തി അന്തിമ ടീമിനെ തിരഞ്ഞെടുക്കാന്‍ മൂന്ന് ദിവസങ്ങള്‍ കൂടി ബാക്കിയുണ്ട്. 15 താരങ്ങള്‍ക്കായി ഗുജറാത്ത് ഫ്രാഞ്ചൈസി ഇതിനോടകം തന്നെ 5,51,80,000 രൂപ ചെലവഴിച്ചു കഴിഞ്ഞു. അവര്‍ക്ക് സ്‌ക്വാഡ് പൂര്‍ണമാക്കാന്‍ 2,48,20,000 രൂപ ബാക്കിയുണ്ട്.

ഗുജറാത്ത് ജയന്റ്‌സ് സ്‌ക്വാഡ്:

വീരേന്ദര്‍ സെവാഗ് (ക്യാപ്റ്റന്‍), പാര്‍ഥിവ് പട്ടേല്‍, ക്രിസ് ഗെയ്ല്‍, എല്‍ട്ടണ്‍ ചിഗുംബുര, ക്രിസ് ട്രെംലെറ്റ്, റിച്ചാര്‍ഡ് ലെവി, ഗ്രെയിം സ്വാന്‍, ജൊഗീന്ദര്‍ ശര്‍മ, അശോക് ദിന്‍ഡ, ഡാനിയല്‍ വെട്ടോറി, കെവിന്‍ ഒബ്രിയന്‍, സ്റ്റുവര്‍ട്ട് ബിന്നി, മിച്ചല്‍ മക്ലെനാഗന്‍, മന്‍വിന്ദര്‍ ബിസ്ല, ലെന്‍ഡല്‍ സിമ്മണ്‍സ്, അജാന്ത മെന്‍ഡിസ്.