ന്യൂഡൽഹി: ആശാ ഭോസ്‌ലെയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് ഇന്ത്യൻ സംഗീത ലോകം. നിത്യഹരിതവും വൈവിധ്യപൂർണവുമായ ശബ്ദത്തിലൂടെ തലമുറകളെ മയക്കിയ ഇതിഹാസ ഗായികയായിരുന്നു ആശാ ഭോസ്‌ലെ. 10-ാം വയസിൽ ആലാപന ജീവിതം ആരംഭിച്ച അവർ എണ്ണമറ്റ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സംഗീത ലോകത്തിന് നൽകിയ മഹത്തായ സംഭാവനകൾക്കപ്പുറം, ആശ ഒരു കടുത്ത ക്രിക്കറ്റ് പ്രേമി കൂടിയായിരുന്നു. ക്രിക്കറ്റിനോടുള്ള ഈ ഇഷ്ടമാണ് ഒരിക്കൽ മുൻ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ ബ്രെറ്റ് ലീയുമായി സഹകരിക്കാൻ അവരെ പ്രേരിപ്പിച്ചത്.
അങ്ങനെയാണ് 2007-ൽ ആശയും ബ്രെറ്റ് ലീയും ഒന്നിച്ച് പാടുകയും അഭിനയിക്കുകയും ചെയ്ത 'യു ആർ ദി വൺ ഫോർ മി' എന്ന ഗാനം പിറക്കുന്നത്. ഈ ഗാനം അന്ന് വൻ ഹിറ്റായി മാറി. തന്റെ ആത്മകഥയായ 'മൈ ലൈഫി'ൽ, ആശാ ഭോസ്‌ലെയ്ക്കൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവം ലീ പങ്കുവെച്ചിട്ടുണ്ട്. 'ആശ ആൻഡ് ഫ്രണ്ട്സ്' എന്ന പ്രോജക്റ്റിന്റെ ഭാഗമായിരുന്നു ഈ ഗാനം.
2006-ലെ ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യയിലെത്തിയപ്പോഴാണ് ലീയും ആശയും ഒന്നിച്ചുള്ള ഈ മ്യൂസിക് വീഡിയോ ചിത്രീകരിച്ചത്. ബ്രെറ്റ് ലീ തന്നെയാണ് ഈ ഗാനത്തിന്റെ ഇംഗ്ലീഷ് വരികൾ എഴുതിയത്. വെറും അരമണിക്കൂറിനുള്ളിലാണ് അദ്ദേഹം വരികൾ പൂർത്തിയാക്കിയത്. ഇതോടൊപ്പം ഗാനത്തിലെ 'ഹാം, മേം തുംഹാര ഹൂ, തുംഹാര ഹീ രഹൂംഗാ' എന്ന ഹിന്ദി വരികളും ലീ ആലപിച്ചു.
ഓസീസ് ടീമിലെ സഹതാരങ്ങളോട് കള്ളം പറഞ്ഞാണ് ലീ ഈ ഗാനത്തിന്റെ ചിത്രീകരണത്തിനെത്തിയത്. ഇന്ത്യൻ തെരുവുകളിൽ കാഴ്ച കാണാൻ പോകുകയാണെന്നാണ് ലീ അന്ന് സഹതാരങ്ങളോട് പറഞ്ഞത്. ഷമീർ ടണ്ടനായിരുന്നു പാട്ടിന്റെ കംപോസർ. തനിക്ക് പാടാൻ കഴിയുമെന്ന് ബ്രെറ്റ് ലീക്ക് അന്ന് ഷമീർ ടണ്ടനു മുന്നിൽ തെളിയിക്കേണ്ടതായി വന്നിരുന്നു. ടീം ഹോട്ടലിൽ ബുക്ക് ചെയ്തിരുന്ന ഒരു മുറിയിൽ രണ്ട് പാട്ടുകൾ പാടിയാണ് താൻ ആ പരീക്ഷ പാസായതെന്ന് ലീ തന്റെ ആത്മകഥയിൽ കുറിച്ചിട്ടുണ്ട്. അങ്ങനെയാണ് ആ ഗാനം പിറക്കുന്നത്. ആശാ ഭോസ്ലെയെ 'ഇന്ത്യൻ സംഗീതത്തിലെ അരേത്ത ഫ്രാങ്ക്‌ലിൻ' എന്നാണ് ബ്രെറ്റ് ലീ വിശേഷിപ്പിച്ചത്.
Content Highlights: Brett Lee penned the lyrics for the hit song in just 30 minutes., The collaboration was part of the 'Asha and Friends' project., Brett Lee kept the recording session a secret from his Australian teammates., Lee auditioned for composer Shameer Tandon in a hotel room to prove his vocal skills., Asha Bhosle is hailed by Lee as the Aretha Franklin of Indian music.
Published: 12 Apr 2026, 03:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented