
പെര്‍ത്ത്: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിലെ തോല്‍വിക്കുപിന്നാലെ ഓസ്‌ട്രേലിയയുടെ ചീഫ് സെലക്ടറും മുന്‍താരവുമായ ജോര്‍ജ് ബെയ്‌ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍താരം ഇയാന്‍ ഹീലി. മത്സരത്തിനുശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാന്‍ ഓസീസ് ടീമിനൊപ്പം ബെയ്‌ലി ഗ്രൗണ്ടിലേക്ക് പോയതാണ് ഇയാന്‍ ഹീലിയുടെ വിമര്‍ശനത്തിന് കാരണം.
'ബെയ്‌ലി ഗ്രൗണ്ടിലിറങ്ങി ഓസീസ് താരങ്ങള്‍ക്കൊപ്പം വരി നിന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കുന്നത് കണ്ടു. ഞാന്‍ ഒരു ഇന്ത്യന്‍ താരമാണെന്ന് കരുതുക. സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനായ ബെയ്‌ലിക്ക് ഹസ്തദാനം നല്‍കേണ്ട ആവശ്യം എന്താണെന്നാണ് ഞാന്‍ അപ്പോള്‍ ആലോചിക്കുക. ഇതുപോലെത്തന്നെയാകും ഇന്ത്യന്‍ താരങ്ങളും കരുതിയിട്ടുണ്ടാകുക. എത്രയും വേഗം ഇതൊന്ന് തീര്‍ത്ത് വിജയം ആഘോഷിക്കാനാവില്ലേ അവര്‍ക്ക് തിരക്ക്? അതിനിടയിലേക്ക് ചീഫ് സെലക്ടര്‍ കൂടി കയറേണ്ട ആവശ്യമുണ്ടോ?'-എസ്ഇഎന്‍ ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഇയാന്‍ ഹീലി ചോദിക്കുന്നു.
ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കൊപ്പം ഡഗ്ഔട്ടില്‍ പോയിരുന്ന് സമയം ചെലവഴിച്ച ബെയ്‌ലിയെ കമന്റേറ്ററായ പാറ്റ് വെല്‍ഷും വിമര്‍ശിച്ചു. ട്രാക്ക് സ്യൂട്ട് ധരിച്ച് കളിക്കാര്‍ക്കൊപ്പം ഡഗ്ഔട്ടില്‍ പോയിരുന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്ത് ചെയ്യുകയാണെന്നും കോര്‍പറേറ്റ് ബോക്‌സിലിരുന്ന് കളി സൂക്ഷ്മമായി നിരീക്ഷിച്ച് കാര്യങ്ങള്‍ കുറിച്ചെടുക്കുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും പാറ്റ് വെല്‍ഷ് ചൂണ്ടിക്കാട്ടി.
2021-ല്‍ ബെയ്‌ലി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായതിനുശേഷം ടെസ്റ്റില്‍ 18 വിജയവും ആറ് സമനിലയും ആറു തോല്‍വിയുമാണ് ഓസീസ് നേടിയത്. 295 റണ്‍സിനാണ് ഇന്ത്യ പെര്‍ത്തില്‍ ഓസീസിനെ തോല്‍പ്പിച്ചത്. യശസ്വി ജയ്‌സ്വാളിന്റേയും വിരാട് കോലിയുടേയും സെഞ്ചുറിയും ജസ്പ്രീത് ബുംറയുടെ ബൗളിങ്ങുമാണ് ഇന്ത്യയെ തുണച്ചത്.
Content Highlights: australia selector george bailey slammed for shaking hands with team india after first test
Published: 29 Nov 2024, 01:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented