പെര്‍ത്ത് (ഓസ്‌ട്രേലിയ): ആഷസ് പരമ്പരയിലെ ആദ്യമത്സരം നാടകീയമായ അന്ത്യത്തിലേക്ക്. രണ്ടാംദിനം രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 34.4 ഓവറില്‍ 164 റണ്‍സിന് പുറത്തായി. ഇതോടെ സന്ദര്‍ശകര്‍ക്ക് 204 റണ്‍സിന്റെ ലീഡുണ്ട്. നാലുവിക്കറ്റ് നേടിയ സ്‌കോട്ട് ബോളണ്ടും മൂന്നുവിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് കഥകഴിച്ചത്. ആദ്യ ഇന്നിങ്‌സിലെ ഏഴുവിക്കറ്റടക്കം സ്റ്റാര്‍ക്കിന് ടെസ്റ്റില്‍ ആകെ പത്തുവിക്കറ്റായി. 37 റണ്‍സെടുത്ത ഗുസ് അറ്റ്കിന്‍സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. ഒലീ പോപ്പ് (33), ബെന്‍ ഡക്കറ്റ് (28), ബ്രൈഡന്‍ കഴ്‌സ് (20) എന്നിങ്ങനെയാണ് ടീമിന്റെ മറ്റു സ്‌കോറുകള്‍.

To advertise here,

ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടുയർത്തിയ 172 റൺസിനു പിന്നാലെ ബാറ്റുചെയ്ത  ഓസ്‌ട്രേലിയ 132 റണ്‍സില്‍ പുറത്തായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന് 40 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. നേരത്തേ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 172 റണ്‍സില്‍ അവസാനിച്ചിരുന്നു. 52 റണ്‍സെടുത്ത ഹാരി ബ്രൂക്കിന്റെയും 46 റണ്‍സെടുത്ത ഒലീ പോപ്പിന്റെയും 33 റണ്‍സെടുത്ത ജെമീ സ്മിത്തിന്റേയും ബലത്തിലാണ് ടീം 172 റണ്‍സെടുത്തത്.  പേസര്‍ മിച്ചൽ സ്റ്റാര്‍ക്ക് ആദ്യ ഇന്നിങ്സിൽ ഏഴു വിക്കറ്റുകള്‍ നേടി ഗംഭീര പ്രകടനം കാഴ്ചവെച്ചു.

എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 132-ന് ഓള്‍ഔട്ടായി. അലക്‌സ് കാരി (26), കാമറൂണ്‍ ഗ്രീന്‍ (24), ട്രാവിസ് ഹെഡ് (21) എന്നിവര്‍ മാത്രമാണ് 20-ന് മുകളില്‍ സ്‌കോര്‍ നേടിയത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ആറോവറില്‍ 23 റണ്‍സ് വിട്ടുനല്‍കി അഞ്ച് വിക്കറ്റുകള്‍ നേടി. ബ്രൈഡന്‍ കാഴ്‌സ് മൂന്ന് വിക്കറ്റുകളും നേടി.