ബ്രിസ്‌ബേന്‍: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സ് ബാറ്റിങ് തുടരുന്നു. ആദ്യദിനം കളിയവസാനിക്കുമ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. സെഞ്ചുറി തികച്ച ജോ റൂട്ടും(135) ജൊഫ്രെ ആര്‍ച്ചറുമാണ്(32) ക്രീസില്‍. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് ആറുവിക്കറ്റെടുത്തു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തില്‍ തന്നെ പതറി. അഞ്ചുറണ്‍സിനിടെ ടീമിന് രണ്ടുവിക്കറ്റുകള്‍ നഷ്ടമായി. ബെന്‍ ഡക്കറ്റും ഒല്ലി പോപ്പും ഡക്കായി മടങ്ങി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സാക് ക്രോളിയും ജോ റൂട്ടും ചേര്‍ന്ന് ഇംഗ്ലീഷ് നിരയെ കരകയറ്റി. ഓസീസ് ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീമിനെ നൂറുകടത്തി. സ്‌കോര്‍ 122 ല്‍ നില്‍ക്കേ അര്‍ധസെഞ്ചുറി തികച്ച സാക് ക്രോളി പുറത്തായി. 76 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
നാലാം വിക്കറ്റില്‍ ഹാരി ബ്രൂക്കും ജോ റൂട്ടും ചേര്‍ന്ന് സ്‌കോറുയര്‍ത്തി. 31 റണ്‍സെടുത്ത ബ്രൂക്കിനെ സ്റ്റാര്‍ക്ക് കൂടാരം കയറ്റിയതോടെ ഇംഗ്ലണ്ട് 176-4 എന്ന നിലയിലയിലായി. പിന്നീട് നിരനിരയായി ഇംഗ്ലീഷ് ബാറ്റര്‍മാര്‍ കൂടാരം കയറുന്നതാണ് ബ്രിസ്‌ബേനില്‍ കണ്ടത്. അതേസമയം ജോ റൂട്ട് ഓസീസിന് പിടികടുക്കാതെ ടീമിനെ മുന്നോട്ടുനയിച്ചു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്(19), ജാമി സ്മിത്ത്(0), വില്‍ ജാക്ക്‌സ്(19), ഗസ് ആറ്റ്കിന്‍സണ്‍(4), ബ്രൈഡന്‍ കാഴ്‌സെ(0) എന്നിവര്‍ നിരാശപ്പെടുത്തി.
വിക്കറ്റുകള്‍ പോകുമ്പോഴും ക്രീസില്‍ നിലയുറപ്പിച്ച ജോ റൂട്ട് സെഞ്ചുറിയോടെ തിളങ്ങി. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലീഷ് പട. എന്നാല്‍ അവസാനവിക്കറ്റില്‍ ജൊഫ്രെ ആര്‍ച്ചറും റൂട്ടും ചേര്‍ന്ന് നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്തി. അതോടെ ടീം 300 കടന്നു. ഓസീസിനായി സ്റ്റാർക്ക് ആറുവിക്കറ്റെടുത്തു.
Content Highlights: ashes cricket live updates
Published: 04 Dec 2025, 05:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented