ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിനു മുമ്പ് ദക്ഷിണാഫ്രിക്കന്‍ താരം ഏയ്ഡന്‍ മാര്‍ക്രത്തിന് കോവിഡ് സ്ഥിരീകരിച്ചു. ടോസിന്റെ സമയത്ത് ക്യാപ്റ്റന്‍ ടെംബ ബവുമയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സ് ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറ്റം കുറിച്ചു.
ഇക്കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിന്റെ മധ്യനിരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് മാര്‍ക്രം. 14 മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ചുറികളടക്കം 381 റണ്‍സ് താരം നേടി.
അതേസമയം 21-കാരനായ സ്റ്റബ്ബ്‌സ് മുംബൈ ഇന്ത്യന്‍സിനായി രണ്ടു മത്സരങ്ങള്‍ കളിച്ചിരുന്നു. പരിക്കേറ്റ ഇംഗ്ലണ്ടിന്റെ ടൈമല്‍ മില്‍സിന് പകരമാണ് താരം മുംബൈ ടീമിലെത്തിയത്.
Content Highlights: Aiden Markram tests Covid-19 positive Tristan Stubbs debuts for South Africa
Published: 09 Jun 2022, 08:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented