ആത്മീയതയിലൂടെ തനിക്ക് സന്തോഷവും മനസമാധാനവും ലഭിച്ചെന്ന് നടി തമന്ന ഭാട്ടിയ. ഒരു അഭിമുഖത്തിലാണ് ആത്മീയത തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് തമന്ന വെളിപ്പെടുത്തിയത്.
'ഇന്ത്യയിലെ പ്രമുഖ യോഗ കേന്ദ്രത്തില്‍ നിന്ന് ധ്യാന സമ്പ്രദായങ്ങളെ കുറിച്ചും സാധനയെ കുറിച്ചുമൊക്കെ ഞാന്‍ അറിവു നേടി. ആ രീതികള്‍ പിന്തുടരാന് തുടങ്ങിയത് എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. എന്റെ ജീവിതത്തില്‍ ഇതുവരെയും ഞാന്‍ ഇത്ര സന്തോഷവതിയായോ ഉന്മേഷവതിയായോ കാണപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം'.
സ്വയം സന്തോഷം കണ്ടെത്താന്‍ തനിക്ക് ഇപ്പോള്‍ കഴിയുന്നുണ്ട് എന്നും തമന്ന പറഞ്ഞു. ചില കാര്യങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഞാന്‍ സന്തോഷിക്കൂ എന്ന സ്ഥിതി മാറി, ആ കാര്യങ്ങള്‍ സംഭവിച്ചില്ലെങ്കിലും ഞാന്‍ സന്തോഷവതിയാണ്- തമന്ന പറയുന്നു.
Content Highlights: Tamannaah Bhatia says she found happiness and peace through spirituality.
Published: 07 Apr 2025, 08:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented