മേടം

To advertise here,

(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

പ്രയപ്പെട്ടയാൾ നിങ്ങളെ അവഗണിച്ചതായി തോന്നിതുടങ്ങുന്നതോടെ പ്രണയം പിരിമുറുക്കത്തിലേയ്ക്ക് വഴിമാറുന്നു. കുടുംബാംഗങ്ങളുടെ ഒത്തുചേരൽ പ്രായമുള്ളവർക്ക് സന്തോഷം നൽകും. കുട്ടികളുമായും മറ്റുള്ളവരുമായും ഇടപഴകുന്നതിൽ പ്രായമുള്ളവർ സന്തോഷം കണ്ടെത്തും. ചെറുകിട വ്യവസായം ആരംഭിക്കുന്നവർക്ക് ബാങ്ക് വായ്പ ലഭ്യമാകാൻ വൈകും. അഭിഭാഷകരുടെ വിദേശ യാത്ര അപ്രതീക്ഷിത സംഭവവികാസങ്ങളിൽ തട്ടി മുടങ്ങും. യാത്ര അനിശ്ചിത കാലത്തേയ്ക്ക് നീട്ടിവയ്‌ക്കേണ്ടതായി വരും. കായികതാരങ്ങൾക്ക് ഇന്ന് വളരെ ഊർജ്ജസ്വലത അനുഭവപ്പെടും. ഏത് വെല്ലുവിളികളെയും നേരിടാനും അവർക്ക് കഴിയും. കാലങ്ങളായി വേട്ടയാടുന്ന തല,നടു,പല്ലു വേദനകളിൽ നിന്ന് നിങ്ങൾക്ക് ഇന്ന്‌ ആശ്വാസം ലഭിക്കും.

ഇടവം

(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)

നിങ്ങളുടെ വികാരങ്ങളും വിചാരങ്ങളും പങ്കാളിയുമായി പങ്കിടാതിരിക്കുന്നത് നല്ലതല്ല. ഇത് പങ്കാളിയെ നിങ്ങളിൽ നിന്നും അകറ്റുകയും ഇരുവരുടേയും ആശങ്ക വർധിപ്പിക്കുകയും ചെയ്യും. മാർക്ക് കുറയുന്നതിനാൽ പരീക്ഷാ ഫലം കുട്ടികൾക്ക് നിരാശ സമ്മാനിക്കും. സ്വന്തം അവബോധത്തിന്റെ ബലത്തിൽ മെഡിക്കൽ പ്രൊഫഷണലുകൾ ദിവസത്തെ തിളക്കമുള്ളതാക്കും. ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഭാഗ്യദിനം. അവർ ഇന്ന് തൊട്ടതെല്ലാം പൊന്നാക്കും. അധികക്ലാസുകൾ എടുക്കേണ്ടിവരുന്നതിനാൽ അധ്യാപകർക്ക് വിദ്യാലയങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. ഗുരുതര അസുഖം ബാധിച്ചവരുടെ വേദന ഇന്ന് കുറയുകയും ക്രമേണ അസുഖത്തിന് ശമനമുണ്ടാവുകയും ചെയ്യും.

മിഥുനം

(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

പ്രണയിതാക്കൾ പരസ്പരം കണ്ടുമുട്ടുകയും അറിയുകയും ചെയ്യും. ഇന്ന് എല്ലായിടത്തും പ്രണയമുണ്ട്. പ്രായമുള്ളവരെ മുറികൾ മോടികൂട്ടാനും സാധനങ്ങൾ അടുക്കിവയ്ക്കാനും സഹായിക്കുക.അത് അവരെ സന്തോഷിപ്പിക്കും. മെഡിക്കൽ പ്രൊഫഷണലുകൾ ക്ഷീണിതരാകുമെങ്കിലും തിരക്ക് കൂടുതലായതിനാൽ അവർക്ക് വിശ്രമിക്കാൻ കഴിയില്ല. അക്കൌണ്ടിംഗ്, മാനേജ്മെന്റ് പഠനം തുടരുന്ന വിദ്യാർത്ഥികൾക്ക് ഒരു നല്ല ദിവസം.

കർക്കടകം

(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)

പരസ്പരമുള്ള കരുതലിൽ പ്രണയിതാക്കൾ സ്വയം മറക്കും. ഭാവിയെ സംബന്ധിച്ച് അവർ തീരുമാനമെടുക്കും. റിയൽ എസ്റ്റേറ്റ് ഏജന്റുമാർ തങ്ങളുടെ സേവന വേതന വ്യവസ്ഥകൾ വ്യക്തമായി ഇടപാടുകാരനെ അറിയിച്ചിരിക്കണം. പ്രശ്‌നങ്ങൾ മുൻകൂട്ടി അറിയിച്ചില്ലെന്ന പരാതി ഇടപാടുകാരന്റെ ഭാഗത്തുനിന്നും ഉയരാൻ സാധ്യതയുള്ളതിനാലാണ് ഇത്. വിദ്യാർത്ഥികൾക്ക് ഇന്നത്തെ പരീക്ഷ കഠിനമാകും. തങ്ങളുടെ ഉറച്ച നിലപാടുകളുടെ പേരിൽ രാഷ്ട്രീയക്കാർ എതിർപ്പ് നേരിടേണ്ടിവരും. എന്നാൽ സ്വതസിദ്ധമായ കഴിവുകൊണ്ടും രാശിയുടെ സഹായത്താലും അവർ പ്രശ്‌നങ്ങളെ തരണം ചെയ്യും. വിനോദവ്യവസായത്തിലുള്ളവർ നയതന്ത്രവുംജാഗ്രതയും പാലിക്കേണ്ടതുണ്ട്. ദീർഘകാലമായി അസുഖം ബാധിച്ചവരും കുറച്ചു കാലമായി കിടപ്പിലായവരുമായ രോഗികൾ ഇന്ന് സുഖം പ്രാപിക്കും.

ചിങ്ങം

(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)

ക്രിയാത്മക വീക്ഷണം പുലർത്താൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ജീവിതത്തിൽ എന്തുംനേരിടാൻ അത് അവരെ സജ്ജമാക്കും. കുടുംബത്തിലുണ്ടാകുന്ന ചെറിയ പ്രശ്‌നം നിങ്ങളുടെ സായാഹ്ന സവാരിയെ തകിടം മറിക്കും. തൊഴിൽ ശുപാർശയ്ക്കായി സ്വാധീനശക്തിയുള്ള ആളുകളെ സമീപിക്കാൻ ഇന്നത്തെ ദിവസം അനുയോജ്യമാണ്.ആളുകളിൽ നിന്ന് സഹായംതേടാനുള്ള നല്ല ദിവസം. ഇന്ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന സ്‌കൂൾ ടൂറിൽ വിദ്യാർത്ഥികൾക്ക്പങ്കെടുക്കാൻ കഴിഞ്ഞേക്കില്ല. വിദ്യാർത്ഥികൾ അധ്യാപകരിൽ നിന്ന് സ്നേഹവും പരിചരണവും തേടും. വിദ്യാർത്ഥികൾ തിരിച്ച് അധ്യാപകരെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യും. കുടുംബാംഗങ്ങളുടെ അസുഖം ചെലവുകൾക്ക്കാരണമായേക്കാം. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചേക്കാം.

കന്നി

(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)

പ്രണയിതാക്കൾക്ക് അനുകൂലമല്ലാത്ത സാഹചര്യങ്ങൾ. വൈകാരികതയേക്കാൾ പ്രായോഗികതയ്ക്ക് മുൻതൂക്കം നൽകാൻ അവർ തയ്യാറാകേണ്ടിവരും. അവിവാഹിതർക്ക് പ്രണയഭംഗം സംഭവിക്കാം. കുട്ടികൾക്ക് പല കാര്യങ്ങളിലും മാതാപിതാക്കളുടെ പിന്തുണ ആവശ്യമായി വരും. പുതിയ തൊഴിൽ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും നൽകും. നിയമരംഗത്തുള്ളവർ ഇന്ന് ഉത്സാഹമുള്ളവരും വിജയികളുമായിരിക്കും. സഹാനുഭൂതി നിറഞ്ഞ സ്വഭാവം വിദ്യാർത്ഥികൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അധ്യാപകരെ സഹായിക്കും.

തുലാം

(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

പ്രണയിതാക്കൾ തീവ്രപ്രണയത്തിൽ അകപ്പെടും അവർ തമ്മിലുള്ള ബന്ധം ദൃഢമാകും. യാത്ര ഇന്ന് അനുകൂല ഫലങ്ങൾ നൽകും. പ്രത്യേകിച്ചും വിപണനരംഗത്തുള്ളവർക്ക്. ഒരു പാർട്ട് ടൈം കോഴ്സിൽ ചേരാനുള്ള പദ്ധതികൾക്ക് തടസ്സമുണ്ടാകും. രാഷ്ട്രീയക്കാർക്ക് ജനപിന്തുണയും കേഡറിലെ അംഗബലവും വർധിപ്പിക്കാൻ സാധിക്കും. നിങ്ങളുടെ പ്ലാനുകൾ പ്രവൃത്തിപഥത്തിലെത്തിക്കാനും നിലവിലുള്ളവ കൂടുതൽ മെച്ചപ്പെടുത്താനുമുള്ള സമയമാണിത്. ഒരു പുതിയ സാമ്പത്തിക തുടക്കം അനിവാര്യം.

വൃശ്ചികം

(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)

വിവാഹിതരായവർ‌ ഇന്ന്‌ പുതിയ സുഹൃദ്‌ബന്ധങ്ങൾ‌ ഉണ്ടാക്കിയേക്കാം. അത് അവരെ സന്തോഷിപ്പിക്കും. അവർ മതപരമായ ചായ്‌വ് കാണിച്ചേക്കാം. ദീർഘകാലമായി പ്രണയത്തിലായ വ്യക്തികൾ ഇന്ന് ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കും. അനുമതിയ്ക്കായി അവർ മാതാപിതാക്കളെ സമീപിക്കുകയും ചെയ്യും. ലാഭകരമായ ഒരു ഇടപാട് നടത്താനായി യാത്ര ചെയ്യേണ്ടിവരും. വിദ്യാർത്ഥികൾ തങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ളഉപദേശത്തിനായി ഇന്ന് അധ്യാപകരെ സമീപിക്കും. അധ്യാപകർക്ക് അവരെ ആശ്വസിപ്പിക്കാനും സഹായിക്കാനും കഴിയും. പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായി രാഷ്ട്രീയ പ്രവർത്തകർ മധ്യസ്ഥത വഹിക്കാൻ തയ്യാറാകും.

ധനു

(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)

വയസ്സായവർ ഇന്ന് എല്ലാപ്രായത്തിലുള്ളവരോടും സൗഹാർദ്ദപരമായി പെരുമാറും. ഇത് അവരെ ആഹ്ലാദഭരിതരാക്കും. ട്രെയിൻ യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ റിസർവേഷൻ ഉറപ്പായോ എന്നറിയാൻ ചാർട്ട് പുന: പരിശോധനയ്ക്ക് വിധേയമാക്കുന്നത് നന്നായിരിക്കും. യാത്രികർ ടിക്കറ്റുറപ്പാകാതെ വെയ്റ്റിംഗ് ലിസ്റ്റിൽ പെടാൻ സാധ്യതയുണ്ട്. ഓഹരി രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കുടുംബാഗങ്ങളോട് പ്രത്യേകിച്ചും കുട്ടികളോട് കൂടുതൽ അടുപ്പം തോന്നും. കഠിന പ്രയ്‌നത്തിന് നന്ദി. കായികതാരങ്ങൾ പുതിയ റെക്കോർഡുകൾ സ്ഥാപിക്കും. പോസിറ്റീവ് എനർജി ഉള്ള ആളുകൾ ചുറ്റുമുള്ളത് ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കും.

മകരം

(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)

രാശി അനുകൂലമായതിനാൽ നിങ്ങൾ ഇന്ന് കൂടുതൽ റൊമാന്റിക്കാകും. പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും മികവു പുലർത്തുന്ന മക്കളെക്കുറിച്ചോർത്ത് മാതാപിതാക്കൾ അഭിമാനിക്കും. മക്കൾ പ്രശസ്തരാകും. ജോലി തേടുന്നവർ സ്വാധീനശക്തിയുള്ള വ്യക്തിയെ പരിചയപ്പെടും. അയാളിൽ മതിപ്പുണ്ടാക്കിയാൽ ജോലി കിട്ടാനുള്ള സാധ്യത ഏറും. പ്രശസ്ത കമ്പനികളിലെ സീനിയർ ലെവൽ ഓഫീസർമാരുമായി നല്ല ബന്ധമുള്ള എഞ്ചിനീയർമാർക്ക് ഒരു പുതിയ പ്രോജക്റ്റ് ആരംഭിക്കുന്നതിന് വളരെയധികം പിന്തുണ ലഭിക്കും. സ്വതന്ത്രമായ കരിയർ ,സംരംഭം എന്നിവയിലേതെങ്കിലും ആരംഭിക്കുന്നതിനായുള്ള ആദ്യ നടപടികൾ നിയമരംഗത്ത് പ്രവര്ത്തിആക്കുന്നവർ കൈകൊള്ളും. സ്വതന്ത്രമായി പ്രവര്ത്തി്ക്കുന്നതിനുള്ള വഴികൾ അവർ തേടും. വിദ്യാർത്ഥികൾക്ക് വിഷമകരമായ വിഷയങ്ങളിൽ വ്യക്തത ലഭിക്കും. അവർക്ക് കാര്യങ്ങൾ നന്നായി മനസിലാക്കാനും അതുവഴി അവർ പഠിക്കുന്ന കാര്യങ്ങൾ ഓർമ്മിക്കാനും കഴിയും.

കുംഭം

(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)

അടുത്തുതന്നെ ഭാഗ്യം കനിയുമെന്നതിനാൽ നിരാശരാകേണ്ടതില്ല. കായികതാരങ്ങൾ ആദരിക്കപ്പെടും. ആജീവനാന്ത നേട്ടത്തിനുള്ള അവാർഡ് അവർ സ്വന്തമാക്കിയേക്കാം. കലാകാരന്മാർ അസുഖ ബാധിതരാകാൻ സാധ്യതയുണ്ട്. ജോലിയിൽ നിന്നും അവർ താൽക്കാലികമായി വിട്ടുനിൽക്കേണ്ടിവരും. വൈറൽ പനി അല്ലെങ്കിൽ മറ്റേതെങ്കിലും ചെറിയ അസുഖങ്ങൾ ബാധിച്ചവർ ഇന്ന് വേഗത്തിൽ സുഖം പ്രാപിക്കും.

മീനം

(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)

വീട്ടിലെ ഏറ്റുമുട്ടലുകളൊഴിവാക്കാൻ ദമ്പതികൾ ഏറിയസമയവും ജോലിസ്ഥലത്തായിരിക്കാൻ ശ്രമിക്കും. പനിയും ജലദോഷവും പിടിപെടാനുള്ള സാധ്യത കാണുന്നതിനാൽ കുട്ടികളെ കാറ്റുകൊള്ളാനും തണുത്ത പാനീയങ്ങൾ കുടിക്കാനും അനുവദിക്കരുത്. സ്വന്തമായി സംരഭം തുടങ്ങാനാഗ്രഹിക്കുന്നവർക്ക് ഇന്ന് ബാങ്ക് വായ്പ തരപ്പെടും. തിരക്കുകളിൽ നിന്നൊഴിഞ്ഞ് പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കാൻ നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരം ലഭിക്കും.ഉച്ചയൂണിനോ അത്താഴത്തിനോ അവരോടൊപ്പം ചേരാൻ നിർദ്ദേശിക്കുന്നു. വിദ്യാർത്ഥികൾക്ക് പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ പഠനയാത്രയിൽ വിദ്യാർത്ഥികളെ അനുഗമിക്കുന്ന അധ്യാപകർ ജാഗരൂകരാകണം. സന്നിഗ്ദ്ധാവസ്ഥകൾ അഭിമുഖീകരിക്കാൻ അധ്യാപകർ തയ്യാറാകണം. താരങ്ങളുടെ പദ്ധതികളോട് ടീം ക്രിയാത്മകമായി പ്രതികരിക്കും.