മേടം

To advertise here,

(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

ദാമ്പത്യ ജീവിതം ഇന്ന് കൂടുതൽ ആസ്വാദ്യകരമായി തീരും അവിവാഹിതരായവർക്ക് അവരുടെ യഥാർത്ഥ പങ്കാളിയെ ഇന്ന് കണ്ടുമുട്ടാം. പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങളുടെ ഒത്തുതീർപ്പിനായി ഇന്ന് യാത്ര അനിവാര്യമാകും. ഓഹരി നിക്ഷേപകർ ഇന്ന് ട്രേഡിംഗിൽ നിന്നും വിട്ടുനിൽക്കും. കുടുംബത്തോടൊപ്പം അവർ സമയം ചെലവഴിക്കും. ഉന്നതരായ, സ്വാധീനശേഷിയുള്ളയാളുകളുടെ ശ്രദ്ധപിടിച്ചുപറ്റാൻ രാഷ്ട്രീയക്കാർക്ക് സാധിക്കും. അവരുടെ തൊഴിൽപരമായ ഉയർച്ചയിൽ ഇത് ഗുണം ചെയ്യും. നിങ്ങൾ ഇന്ന് ആരോഗ്യത്തിന്റെ നിറവിലായിരിക്കും. അതിനാൽ അസുഖംബാധിക്കുന്നതിനെക്കുറിച്ച് ആലോചിച്ച്‌ വിഷമിക്കേണ്ടതില്ല.

 

ഇടവം

(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)

മക്കളോടും ചെറുമക്കളോടുമൊപ്പം കുടുംബചടങ്ങിൽ പങ്കെടുക്കാൻ പ്രായമുള്ളവർക്ക് സാധിക്കും. ഇതിൽ അവർ സന്തോഷിക്കും. അർപ്പണബോധവും കഠിനാധ്വാനവും ഡോക്ടർമാരെ പ്രശസ്തരാക്കും. രോഗികളുടേയും ജൂനിയർ ഡോക്ടർമാരുടേയും ഇടയിൽ ഡോക്ടർമാരുടെ യശസ്സ് കൂടും. വിപണിയിലെ അപ്രതീക്ഷിത ഉയർച്ചയിൽ ഓഹരിനിക്ഷേപകർ ലാഭം കൊയ്യും. വിവേകപൂർവ്വമായ തീരുമാനങ്ങൾ ലാഭമുയർത്താൻ അവരെ സഹായിക്കും. പരീക്ഷയ്ക്ക് പഠിക്കാനാരംഭിക്കുന്ന വിദ്യാർത്ഥികൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യപ്പെട്ട ഷെഡ്യൂൾ കർശനമായി പിന്തുടരും.അവർ ഗൗരവപൂർവ്വം സിലബസിനെ സമീപിക്കും. കായികതാരങ്ങൾ ആദരിക്കപ്പെടും. ആജീവനാന്ത നേട്ടത്തിനുള്ള അവാർഡ് അവർ സ്വന്തമാക്കിയേക്കാം.

മിഥുനം

(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

മാതാപിതാക്കൾ അല്ലെങ്കിൽ ബന്ധുക്കൾ വിവാഹത്തിന് അർഹരായവർക്ക്അനുയോജ്യമായ വിവാഹ നിർദ്ദേശങ്ങൾ കൊണ്ടുവന്നേക്കാം. യുക്തിസഹമായി കാര്യങ്ങളെ കാണാൻ കഴിയുന്നില്ല എന്ന തോന്നൽ വിദ്യാർത്ഥികളെ വിഷമത്തിലാക്കും. കഠിനാധ്വാനം ചെയ്യുന്നതിനാൽ അവർക്ക് വിശ്രമം ആവശ്യമാണ്. സംരംഭകത്വമുള്ള രാഷ്ട്രീയക്കാർ ഇന്ന് പ്രാധാന്യത്തിലേക്ക്ഉയർന്നേക്കാം. അവരുടെ കരിയർ മുന്നോട്ട് കൊണ്ടുപോകാനും അവരുടെ പാർട്ടിയിൽ ഉയർന്നസ്ഥാനം നേടാനും അവർക്ക് കഴിയും. താരങ്ങളുടെ പദ്ധതികളോട് ടീം ക്രിയാത്മകമായി പ്രതികരിക്കും. ഇന്ന് ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച്‌ വിഷമിക്കേണ്ടതില്ല. എല്ലാംകൊണ്ടും മികച്ച ദിനമായിരിക്കും.

കർക്കടകം

(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)

പുതിയ ജോലി ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ ദിവസമല്ല. അവസരങ്ങൾ ഉടൻതന്നെ ലഭിക്കുമെന്നതിനാൽ പ്രതീക്ഷ കൈവിടേണ്ടതില്ല. അസ്വസ്ഥരാകുന്ന സാങ്കേതികവിദഗ്ധർ നിയന്ത്രണം വിട്ട് സഹപ്രവർത്തകരുമായി കലഹത്തിലേർപ്പെട്ടേയ്ക്കാം. പരമാവധി ശാന്തത പാലിക്കാൻ അവർ തയ്യാറാകണം. ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോയേക്കാം. വിശ്വസനീയമായ ഓഹരികളിൽ നിക്ഷേപിച്ചതിന് ദല്ലാൾമാരോട് ഇടപാടുകാർ ഇന്ന് നന്ദി പ്രകടിപ്പിക്കും. നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്നവരുമാനത്തിൽ അവർ സന്തുഷ്ടരാകും. കാറ്റുകൊള്ളാനിറങ്ങുന്നത്‌ മാനസികോല്ലാസത്തിനും ആരോഗ്യസംരക്ഷണത്തിനും ഉപകരിക്കും.

ചിങ്ങം

(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)

പ്രശ്‌ന പരിഹാരത്തിനായി പ്രായമുള്ളവരെ സമീപിക്കുന്നത് ഗുണം ചെയ്യും. തങ്ങളുടെ അനുഭവസമ്പത്ത് പ്രശ്‌നപരിഹാരത്തിനായി പ്രയോജനപ്പെടുത്താനായതിലും ചെറുപ്പക്കാർ തങ്ങളുടെ സഹായം തേടിയതിലും പ്രായമേറിയവർ സന്തോഷിക്കും. പാഠ്യേതര വിഷയങ്ങളിൽ താൽപര്യമുള്ള വിദ്യാർത്ഥികൾ ഇന്ന് കായിക ഇനങ്ങളിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും നിലവിലെ ജോലി, ജോലിസ്ഥലം എന്നിവയിൽ അധ്യാപകർക്ക് മടുപ്പ്തോന്നാം. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ഓഫറുകൾ സ്വീകരിക്കാൻ അവർ തയ്യാറാകും. രാഷ്ട്രീയക്കാർ ഇന്ന് വളരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. അവരുടെശത്രുക്കൾ പരസ്യമായി അവരുടെ പ്രശസ്തിയെ തകർക്കാൻ ശ്രമിച്ചേക്കാം. ചലച്ചിത്ര-ഫാഷൻ വ്യവസായത്തിലോ മറ്റ് പൊതു പ്രവർത്തനങ്ങളിലോ ഉള്ളവർ തൊഴിൽപരമായി നേട്ടം കൊയ്യും.

കന്നി

(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)

പ്രണയിതാക്കളൈ മാതാപിതാക്കൾക്ക് പരിചയപ്പെടുത്താൻ പറ്റിയ ദിവസം. ഭാവി മരുമകനേയോ മരുമകളേയോ അവർ സർവാത്മനാ സ്വീകരിക്കും. ഉന്നത വിദ്യാഭ്യാസത്തിനൊരുങ്ങുന്ന കുട്ടികൾ നിങ്ങളുടെ ഉപദേശവും സഹായവും തേടും. അവരുടെ നേട്ടത്തിൽ നിങ്ങൾ സന്തോഷവാനും അഭിമാനിയുമാകും. സ്ഥാനകയറ്റവും മെച്ചപ്പെട്ട അവസരങ്ങളും ലഭ്യമാകാൻ മെഡിക്കൽ പ്രൊഫണലുകൾ ഇനിയും കാത്തിരിക്കണം. അക്കൗണ്ടന്റുമാരുടെ അശ്രദ്ധ കാരണം കണക്കുകളിൽ പിശകുണ്ടാകുകയും അത് അവരുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുകയും ചെയ്യും. പ്രശസ്തി ഇഷ്ടപ്പെടുന്നവർക്ക് നല്ല ദിനം. പ്രത്യേകിച്ചും സിനിമാ ആർട്ടിസ്റ്റുകൾ,ഫാഷൻ വ്യവസായത്തിലെ ആളുകൾ എന്നിവർക്ക്..

തുലാം

(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

പുറത്തുകൊണ്ടുപോകാമെന്ന വാഗ്ദാനം അപ്രതീക്ഷിത കാരണങ്ങളാൽ പാലിക്കപ്പെടാതെ പോകുകയും അത് കുട്ടികളെ നിരാശരാക്കുകയും ചെയ്യും. കുടുംബ ജീവിതവും ഔദ്യോഗിക ജീവിതവും സുഗമമായി നടക്കുന്നതിനാൽ മെഡിക്കൽപ്രൊഫഷണലുകൾക്ക് ഒരു നല്ല ദിവസം. ഓഹരിദല്ലാളുകളും നിക്ഷേപകരും ഇന്ന് ഊഹകച്ചവടത്തിൽ നിന്നും അകന്നുനിൽക്കണം. പ്രത്യേകിച്ചും മറ്റുള്ളവരുടെ പണമുപയോഗിച്ച് വ്യാപാരം നടത്തുന്നവർ. വിദ്യാർത്ഥികൾക്ക് പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ പഠനയാത്രയിൽ വിദ്യാർത്ഥികളെ അനുഗമിക്കുന്ന അധ്യാപകർ ജാഗരൂകരാകണം. സന്നിഗ്ദ്ധാവസ്ഥകൾ അഭിമുഖീകരിക്കാൻ അധ്യാപകർ തയ്യാറാകണം. തങ്ങളുടെ മേഖലയിൽ മികവ് തെളിയിക്കാൻ സഹായിക്കുന്ന വ്യക്തിയെ കായികതാരങ്ങൾ ഇന്ന് കണ്ടെത്തും. ശാരീരികആരോഗ്യം മാനസികാരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. വളരെ സന്തുഷ്ടരായിരിക്കുമെന്നതിനാൽ നിങ്ങൾക്ക് ഇന്ന് മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും അനുഭവപ്പെടും.

വൃശ്ചികം

(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)

പ്രയപ്പെട്ടയാൾ നിങ്ങളെ അവഗണിച്ചതായി തോന്നിതുടങ്ങുന്നതോടെ പ്രണയം പിരിമുറുക്കത്തിലേയ്ക്ക് വഴിമാറുന്നു. അവിവാഹിതർക്ക് മാനസിക പിരിമുറക്കം നേരിടേണ്ടിവന്നേക്കാം. അവർക്ക് ഇഷ്്ടപ്പെട്ട വിവാഹാലോചനയിൽ മാതാപിതാക്കൾ താൽപര്യം കാണിക്കില്ല. പുതിയ ജോലിയിലൂടെ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും അഭിഭാഷകർ പുതിയ കേസുകൾ ഏറ്റെടുത്തേക്കാം. ഇതിലൂടെ അവർ പണവും അംഗീകാരവും നേടും. സംവാദം, പ്രസംഗം തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് നല്ല ദിവസം. വിവിധ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനാൽ ചലച്ചിത്ര-സാഹിത്യ വ്യവസായ മേഖലയിലുള്ളവർ തിരക്കിലായിരിക്കും.

ധനു

(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)

ദമ്പതികൾ ഇന്ന് പ്രണയാതുരമായ സായാഹ്നത്തിനായി കൊതിക്കും. മുതിർന്നവരോടും പാവപ്പെട്ടവരോടും സഹാനുഭൂതിയോടെ പെരുമാറുന്ന കുട്ടികൾ വീട്ടിലും സ്‌ക്കൂളിലും സ്‌നേഹവും പ്രശംസയും പിടിച്ചുപറ്റും. അപ്രതീക്ഷിത സാമ്പത്തിക നേട്ടം വ്യാപാരികളെ തേടിയെത്തും. അതുവഴി അവർക്ക് ബിസിനസ് വിപുലീകരിക്കാനും ഉത്പാദനം വർധിപ്പിക്കാനും സാധിക്കും. റിയൽ എസ്‌റ്റേറ്റ് വ്യവസായികൾക്ക് മികച്ച ദിനം. അമിതപ്രതീക്ഷയുടെ ഭാരത്തിൽ ജീവിക്കാതെ യാഥാർത്ഥ്യബോധത്തോടെ ചിന്തിക്കാൻ അവർ തയ്യാറാകേണ്ടി വരും. ശമ്പള വർദ്ധനവ്, പ്രമോഷൻ എന്നിവയുൾപ്പടെ വിസ്മയിപ്പിക്കുന്ന നേട്ടമാണ് ഇന്ന് അധ്യാപകരെ കാത്തിരിക്കുന്നത്. വരുമാന സാധ്യതകൾ തുറക്കപ്പെടുന്നതിനാൽ പ്രതീക്ഷ നൽകുന്ന ദിനം.

മകരം

(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)

രാശിഫല പ്രകാരം അവിവാഹിതർ തങ്ങളുടെ ഭാവി പങ്കാളിയെ കണ്ടുമുട്ടുകയും തത്ഫലമായി സന്തോഷവാന്മാരും സന്തോഷവതികളുമായി മാറുകയും ചെയ്യും. വീട്ടിലെ പ്രായമുള്ളവർ ഇന്ന് പെട്ടെന്ന് ദേഷ്യപ്പെടുകയും അലോസരമുണ്ടാക്കുകയും ചെയ്യും. അസുഖങ്ങളോ ശാരീരിക മാനസിക അസ്വസ്ഥകളോ ആയിരിക്കും ഇത്തരം സ്വഭാവത്തിന് കാരണമാകുന്നത്. അതുകൊണ്ട് ശ്രദ്ധാപൂർവ്വം ക്ഷമയോടെ പ്രതികരിക്കുക. കുടുംബം, സുഹൃത്തുക്കൾ അല്ലെങ്കിൽ ബന്ധുക്കൾ എന്നിവരുമൊത്തുള്ള ഒരുനല്ല ഡ്രൈവ് ഇന്ന് പ്രവചിക്കപ്പെടുന്നു. ഡോക്ടർമാർക്കും മറ്റ് മെഡിക്കൽ പ്രൊഫഷണലുകൾക്കും കഠിനാധ്വാനത്തിന്റെ എന്നാൽ സംതൃപ്തിയുടെ ദിനം. അപ്രതീക്ഷിതമായ തടസ്സങ്ങൾ ഉന്നത പഠനത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ നിന്നും വിദ്യാർത്ഥികളെ തടയും. ഒരു മാർഗ്ഗദർശിയുടെ സഹായത്തോടെ നേതാക്കൾ ജനപിന്തുണ ഉറപ്പാക്കുകയും രാഷ്ട്രീയ കളരിയിൽ പയറ്റി തെളിയുകയും ചെയ്യും. ഉയർന്ന സ്ഥാനമാനങ്ങൾ അലങ്കരിക്കാനുള്ള അവസരം അവർക്ക് ലഭിക്കും.

കുംഭം

(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)

ദമ്പതികൾക്ക് നല്ല ദിവസം. ശാരീരിക രോഗങ്ങൾ കുറയും, സമൃദ്ധിയുണ്ടാകും, പ്രശ്‌നങ്ങൾ പരിഹരിക്കപ്പടും. പരസ്പരമുള്ള കരുതലിൽ പ്രണയിതാക്കൾ സ്വയം മറക്കും. ഭാവിയെ സംബന്ധിച്ച് അവർ തീരുമാനമെടുക്കും. ബോട്ടിലോ കപ്പലിലോ ഉല്ലാസയാത്ര നടത്താനുള്ള യോഗം കാണുന്നു. പ്രമുഖരുമായി നടത്തുന്ന കൂടിക്കാഴ്ച ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഗുണം ചെയ്യും. തങ്ങളുടെ ഉറച്ച നിലപാടുകളുടെ പേരിൽ രാഷ്ട്രീയക്കാർ എതിർപ്പ് നേരിടേണ്ടിവരും. എന്നാൽ സ്വതസിദ്ധമായ കഴിവുകൊണ്ടും രാശിയുടെ സഹായത്താലും അവർ പ്രശ്‌നങ്ങളെ തരണം ചെയ്യും. ദീർഘകാലമായി അസുഖം ബാധിച്ചവരും കുറച്ചു കാലമായി കിടപ്പിലായവരുമായ രോഗികൾ ഇന്ന് സുഖം പ്രാപിക്കും.

മീനം

(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)

പ്രണയിതാക്കൾക്ക് ഇന്ന് അകന്നുകഴിയേണ്ടിവന്നേക്കാം. അവിവാഹിതർ ചില വ്യക്തികളിൽ ആകൃഷ്ടരായേക്കാം. എന്നാൽ മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴഞ്ചൊല്ല് ഓർക്കുക. ക്രിയാത്മക വീക്ഷണം പുലർത്താൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ജീവിതത്തിൽ എന്തുംനേരിടാൻ അത് അവരെ സജ്ജമാക്കും. അഭിഭാഷകർക്ക് വിവിധ കേസുകളിൽ അഭിപ്രായം പറയേണ്ടതായി വരികയും തങ്ങൾ ഏറ്റെടുത്തിരിക്കുന്ന കേസുമായി മുന്നോട്ടുപോകേണ്ടിവരികയും ചെയ്യും. ഇന്ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന സ്‌കൂൾ ടൂറിൽ വിദ്യാർത്ഥികൾക്ക്പങ്കെടുക്കാൻ കഴിഞ്ഞേക്കില്ല. വിദ്യാർത്ഥികൾ അധ്യാപകരിൽ നിന്ന് സ്നേഹവും പരിചരണവും തേടും. വിദ്യാർത്ഥികൾ തിരിച്ച് അധ്യാപകരെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യും.