
മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ച 60-ഓളംപേരെ സംസ്കരിച്ച മാരിയമ്മൻ ക്ഷേത്രത്തിനുകീഴിലെ ശ്മശാനത്തിൽ ബന്ധുക്കൾ ബലിതർപ്പണം നടത്തി. നൂറോളം ആളുകളുടെ സാന്നിധ്യത്തിലാണ് പരേതർക്കുവേണ്ടിയുള്ള സമൂഹബലിതർപ്പണം നടത്തിയത്. ബാലചന്ദ്രൻ അമ്പലവയൽ മുഖ്യകാർമികത്വം വഹിച്ചു. ചോലമല പുഴയോരത്ത് ബലിയിടൽ നടത്തി. ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ ജി. ബബിത, ട്രസ്റ്റ് അംഗങ്ങളായ ടി. സുബ്രഹ്മണ്യൻ, പി.സി. രാധാകൃഷ്ണൻ, പി. മോഹൻദാസ്, ഗിരീഷ്, എൻ.പി. ചന്ദ്രൻ, ബി. സുരേഷ് ബാബു, പി.കെ. സുധാകരൻ, കെ.കെ. പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രാർഥനാസംഗമം
ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സമസ്ത ജില്ലാകമ്മിറ്റിയുടെ പ്രാർഥനാസംഗമം. മേപ്പാടി ടൗൺ ജുമാമസ്ജിദിൽ നടത്തിയ പ്രാർഥനാസംഗമത്തിൽ ദുരന്തം അതിജീവിച്ച കുടുംബങ്ങൾ പങ്കെടുത്തു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പ്രാർഥനാസംഗമം ഉദ്ഘാടനംചെയ്തു. ദുരന്തത്തിന്റെ 15-ാം ദിവസമാണ് സമസ്ത ജില്ലാ കോഡിനേഷന്റെ നേതൃത്വത്തിൽ പ്രാർഥനാസംഗമം സംഘടിപ്പിച്ചത്. സമസ്ത ജില്ലാപ്രസിഡന്റ് കെ.ടി. ഹംസ മുസ്‌ല്യാർ അധ്യക്ഷനായി. സാലിം ഫൈസി കൊളത്തൂർ ആത്മീയസന്ദേശം നൽകി. സയ്യിദ് മാനു തങ്ങൾ വെള്ളൂർ മൗലീദ്, തഹ്‌ലീൽ, പ്രാർഥന എന്നിവയ്ക്ക് നേതൃത്വം നൽകി. ദുരന്തത്തിൽ മരണപ്പെട്ട് മേപ്പാടി കബർസ്ഥാനിൽ മറവുചെയ്ത 49 പേർക്കുള്ള സിയാറത്തിന് ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാപ്രസിഡന്റ് സയ്യിദ് കെ.വി.എസ്. ഇമ്പിച്ചിക്കോയ തങ്ങൾ നേതൃത്വം നൽകി.
Content Highlights: Balitharppanam for people who died in Wayanad landslide. Samastha conducted prayer meet.
Published: 14 Aug 2024, 08:35 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented