കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി സിപിഎം ജോ ജോസഫിനെ പ്രഖ്യാപിച്ചപ്പോഴേ തോല്‍വി ഉറപ്പിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. സ്ഥാനാര്‍ഥി ആദ്യമായി പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ട പത്രസമ്മേളനത്തിലെ വേഷം കെട്ടല്‍ കണ്ട നിമിഷത്തില്‍ തന്നെ കേരളം ഉറപ്പിച്ചതാണ് സിപിഎമ്മിന്റെ ഈ നാണം കെട്ട തോല്‍വിയെന്നും ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

To advertise here,

ഇതിന്റെ പുറകിലെ 'ബുദ്ധി'കേന്ദ്രങ്ങള്‍ക്ക് യുഡിഎഫിന്റെ നന്ദിയെന്നും വി.ടി. ബല്‍റാം പറഞ്ഞു. എം.സ്വരാജ്, പി.രാജീവ്, ജോ ജോസഫ്, ജോസ് ചാക്കോ പെരിയപ്പുറം എന്നിവര്‍ ആശുപത്രി മാനേജ്‌മെന്റുമൊന്നിച്ച് ലിസി ആശുപത്രിയില്‍ മാധ്യമങ്ങളെ കണ്ട ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബല്‍റാമിന്റെ കുറിപ്പ്.

തെറ്റു തിരുത്താനുള്ള അവസരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ജനം കേട്ടുവെന്നും മറ്റൊരു പോസ്റ്റില്‍ ബല്‍റാം പറഞ്ഞിരുന്നു. "തെറ്റു തിരുത്താനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ജനം കേട്ടു, തിരുത്തി.തൃക്കാക്കരക്കാര്‍ ചെയ്തു, കേരളത്തിന് വേണ്ടി"- ബല്‍റാം കുറിച്ചു.