തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ താപനില സാധാരണയെക്കാൾ നാലുഡിഗ്രി സെൽഷ്യസ്വരെ കൂടാമെന്ന് കാലാവസ്ഥാവകുപ്പ്. ഇതേത്തുടർന്ന് വിവിധ ജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ മഴയ്ക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. ബുധനാഴ്ച എറണാകുളം ജില്ലയിലും വ്യാഴാഴ്ച വയനാട് ജില്ലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് നൽകി.
ചൊവ്വാഴ്ചവരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രിവരെയാകാം. കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ താപനില 39 ഡിഗ്രിവരെയും ഉയർന്നേക്കും. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസർകോട് എന്നിവിടങ്ങളിൽ താപനില 36 ഡിഗ്രിവരെയും ഉയർന്നേക്കാമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ഏഴുമുതൽ ഒൻപതുവരെ തീയതികളിൽ സംസ്ഥാനത്താകെ മഴയ്ക്ക് സാധ്യതയുണ്ട്. പലയിടത്തും ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായമഴയ്ക്ക് സാധ്യത കല്പിച്ചിരിക്കുന്ന രണ്ട് ജില്ലകളിലും 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർമുതൽ 115.5 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.
ഈ ദിവസങ്ങളിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് തടസ്സമില്ല. ചൊവ്വാഴ്ചവരെ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർവരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർവരെയും വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ട്. ഈ പ്രദേശത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണമുണ്ട്.
Content Highlights: high temperature to be reported in kerala
Published: 06 May 2024, 09:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented