സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് ആതിഥേയരായ കോഴിക്കോട് ഉറപ്പിച്ചു. ഒരു മത്സരത്തിന്റെ മാത്രം ഫലം അവശേഷിക്കെ 940 പോയിന്റുമായാണ് കോഴിക്കോട് കിരീടം ഉറപ്പിച്ചത്. അവസാന ദിവസം വരെ കോഴിക്കോടിനോട് ഇഞ്ചോടിച്ച് പോയിന്റിന് പൊരുതി കണ്ണൂരും പാലക്കാടും
918 പോയിന്റാണ് ഇരു ജില്ലകള്‍ക്കും

To advertise here,

ഏഴുവര്‍ഷത്തിനുശേഷമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട് എത്തുന്നത്. ജനുവരി മൂന്നുമുതല്‍ ഏഴുവരെ 24 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ 14,000-ത്തോളം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. 239 ഇനങ്ങളിലാണ് മത്സരം. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് ഇത് എട്ടാം തവണയാണ് കോഴിക്കോട് വേദിയാകുന്നത്