placeholder
ദിവ്യ

കേരളനടനവേദിയില്‍ അരങ്ങുണരുമ്പോള്‍ കണ്ണും കാതും തുറന്നുവെച്ച് തൊണ്ടയാട് സ്വദേശി ദിവ്യയുമുണ്ട് സദസ്സില്‍. വീല്‍ച്ചെയറിലിരുന്ന് താളംപിടിക്കുമ്പോള്‍ തൊട്ടടുത്ത് ഭര്‍ത്താവ് ഷിബുവും മകള്‍ ആവണിയും ഇരിപ്പുറപ്പിച്ചു. ഓരോ കുട്ടികളിറങ്ങി വരാന്തയിലൂടെ നീങ്ങുമ്പോഴും ദിവ്യയുടെ കണ്ണുകള്‍ അവരെ പിന്തുടരും. അവരില്‍ ദിവ്യക്ക് കാണാന്‍കഴിയുന്നത് തന്റെ സ്‌കൂള്‍കാലമാണ്. എട്ടുവര്‍ഷത്തോളം നൃത്തം പഠിക്കുകയും കലോത്സവവേദികളില്‍ സ്ഥിരസാന്നിധ്യമാവുകയും ചെയ്തിരുന്നു ദിവ്യ. 

വിവാഹശേഷമുണ്ടായ ഒരപകടമാണ് ദിവ്യയുടെ ജീവിതം മാറ്റിമറിച്ചത്. ഭര്‍ത്താവ് ഷിബുവും മകള്‍ ആവണിയും വരയുടെ പാതയിലാണ്. മകന്‍ അനയ്യും അമ്മയ്‌ക്കൊപ്പം കരുത്തായിനിന്നു.

ഏറെനാളത്തെ ചികിത്സയ്ക്കുശേഷം വാക്കറുപയോഗിച്ച് നടക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. എങ്കിലും വീല്‍ച്ചെയറിന്റെ സഹായത്തിലാണ് സ്ഥിരംസവാരി.

കലോത്സവ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക