സ്ഫടികം പോസ്റ്റർ | photo: special arrangements
പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ റീറിലീസ് ചെയ്ത് 'സ്ഫടികം' മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രം 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫെബ്രുവരി ഒന്‍പതിന് വീണ്ടും റിലീസ് ചെയ്തത്. 4k ഡോള്‍ബി അറ്റ്‌മോസ് ദൃശ്യശ്രവ്യ ചാരുതയോടെ കേരളത്തില്‍ 150-ല്‍ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500-ല്‍ പരം തിയേറ്ററുകളിലുമാണ് ചിത്രം റിലീസിനെത്തിയത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ പുറത്തുവന്നിരിക്കുകയാണ്. മൂന്ന് കോടിയോളം രൂപ ആദ്യ ദിനത്തില്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റീ റിലീസ് ചെയ്തവയില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡ് 'സ്ഫടികം' സ്വന്തമാക്കിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
സിനിമയില്‍ ചില പുതിയ ഷോട്ടുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളതിനാല്‍ എട്ട് മിനിറ്റിലേറെ ദൈര്‍ഘ്യം പുതിയ പതിപ്പിലുണ്ട്. റീ-റിലീസ് ചെയ്ത സ്ഫടികത്തിന്റെ കോപ്പി മൂന്ന് വര്‍ഷത്തേയ്ക്ക് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍ പുറത്തിറക്കില്ലെന്ന് ഭദ്രന്‍ അറിയിച്ചിട്ടുണ്ട്.
സംവിധായകന്‍ ഭദ്രനും സുഹൃത്തുക്കളും ചേര്‍ന്ന് രൂപീകരിച്ച ജ്യോമെട്രിക്സ് എന്ന പുതിയ കമ്പനി വഴിയാണ് സ്ഫടികം സിനിമയുടെ റീറിലീസ് നടന്നത്. ചെന്നൈ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് സിനിമയുടെ റീമാസ്റ്ററിംഗ് നടന്നത്. ചിത്രത്തിലെ ശ്രദ്ധേയമായ 'ഏഴിമലപൂഞ്ചോല' എന്ന ഹിറ്റ് ഗാനം വീണ്ടും കെ.എസ്. ചിത്രയും മോഹന്‍ലാലും ചേര്‍ന്ന് വീണ്ടും ആലപിച്ചിട്ടുണ്ടെന്നതും പ്രത്യേകതയാണ്.
Content Highlights: mohanlal bhadran movie spadikam re release set new collection record
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..