മഞ്ചേരി: സന്തോഷ് ട്രോഫി സെമിയില്‍ കര്‍ണാടകയ്ക്കെതിരേ കേരളം പുറത്തെടുത്തത് തകര്‍പ്പന്‍ കളിയാണെന്ന് ഐ.എം. വിജയന്‍. നമ്മള്‍ ഏഴു ഗോള്‍ അടിച്ചെങ്കിലും മൂന്നെണ്ണം തിരിച്ചുവാങ്ങിയത് മോശമായിപ്പോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

To advertise here,

പ്രതിരോധത്തില്‍ കേരളം കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഫൈനലില്‍ ഇനി ഏത് ടീം വന്നാലും കേരളം കപ്പടിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രതിരോധത്തിലെ പാളിച്ചകള്‍ തലവേദന തന്നെയാണ്. ഫൈനലില്‍ കടുത്ത പോരാട്ടം നേരിടേണ്ടതായി വരും. അതുകൊണ്ടു തന്നെ ഗോളടിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഗോളടിപ്പിക്കാതിരിക്കലുമെന്നും അദ്ദേഹം പറഞ്ഞു.