പത്തനംതിട്ട: പുല്ലുമേട് കാനനപാതയിൽ വനത്തിലകപ്പെട്ട ശബരിമല തീർഥാടകരെ രക്ഷപ്പെടുത്തി. ചൈന്നൈയിൽ നിന്ന് ദർശനത്തിനെത്തിയ 34 അംഗ സംഘമാണ് വനത്തിലകപ്പെട്ടത്. ദുരന്തനിവാരണസേനയും അഗ്നിരക്ഷാസേനയും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തി സന്നിധാനത്തെത്തിച്ചത്.
സന്നിധാനത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ഇവർ അകപ്പെട്ടത്. സംഘത്തിലെ മൂന്നുപേർക്ക് ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ടതോടെയാണ് സംഘം വനത്തിൽ കുടുങ്ങിയത്. ഇതിൽ രണ്ട് പേർക്ക് നടക്കാനും ബുദ്ധിമുട്ടായി. ഇതോടെ, നാല് പേരടങ്ങുന്ന ടീമായി തിരിഞ്ഞാണ് അധികൃതർ ഇവരെ സുരക്ഷിതമായി സന്നിധാനത്തെത്തിച്ചത്.
Content Highlights: Sabarimala pilgrims stuck in forest, Rescued by the authorities
Published: 21 Nov 2024, 09:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented