ശബരിമല: മുപ്പതുവര്‍ഷമായി മുടങ്ങാതെ മകരജ്യോതി തൊഴാന്‍ ചെന്നൈ വേളാച്ചേരി സ്വദേശി രമേഷ്‌കുമാര്‍ (66) ശബരിമലയില്‍ എത്തുന്നുണ്ട്. ഒമ്പത് തവണ സന്നിധാനത്ത് അയ്യപ്പനടയില്‍നിന്നുതന്നെ വിളക്കുകണ്ട് തൊഴുതു. വലിയാനവട്ടം, പുല്‍മേട്, നിലയ്ക്കല്‍, പമ്പ, പരുന്തുംപാറ എന്നിങ്ങനെ പല സ്ഥലങ്ങളില്‍നിന്നു മകരജ്യോതി തൊഴുത അനുഭവമുണ്ട്. ഒന്നും ഞാന്‍ തീരുമാനിക്കുന്നതല്ല. എല്ലാം അയ്യപ്പനാണ്'-രമേഷ് കുമാര്‍ തൊഴുതു.

To advertise here,

സന്നിധാനത്തെ ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും തന്ത്രിക്കും മേല്‍ശാന്തിമാര്‍ക്കുമെല്ലാം പരിചിതനാണ് രമേഷ് കുമാര്‍. 1972-ല്‍ അമ്മൂമ്മയ്‌ക്കൊപ്പം സഹായിയായാണ് ആദ്യം ഇദ്ദേഹം മല ചവിട്ടുന്നത്. പിന്നീട് മണ്ഡലം, മകരവിളക്ക്, വിഷു എന്നിങ്ങനെ ഒരുവര്‍ഷം മൂന്നുതവണ വീതം ദര്‍ശനം നടത്തിവന്നു. പത്തുവര്‍ഷമായി എല്ലാമാസവും രമേഷ് കുമാര്‍സ്വാമി ശബരിമലയിലെത്തും. തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ആയി വിരമിച്ചു. ഭാര്യ ഹയര്‍സെക്കന്‍ഡറി അധ്യാപികയായിരുന്നു. ഇക്കുറി പാത്രങ്ങള്‍, ഗ്ലാസ്, ശുചീകരണ ഉപകരണങ്ങള്‍ എന്നിവ അദ്ദേഹം സംഭാവനയായി നല്‍കി.