മലപ്പുറം: പുതിയ മനുഷ്യനെ ആവിഷ്‌കരിക്കുന്ന സവിശേഷ മാസമാണ് വിശുദ്ധ റംസാനെന്നും വ്യവസ്ഥാപിതമായ ആസൂത്രണങ്ങളിലൂടെ സമൂഹത്തെ ശാസ്ത്രീയമായി പാകപ്പെടുത്താനാണ് കാമ്പയിന്‍ ആചരിക്കുന്നതെന്നും എസ്.വൈ.എസ്. സംസ്ഥാന പ്രസിഡന്റ്് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. സുന്നി യുവജനസംഘം സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന റംസാന്‍ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.മലപ്പുറം സുന്നി മഹലില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. റഹ്മാന്‍ ഫൈസി കാവനൂര്‍ അധ്യക്ഷതവഹിച്ചു. അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹപ്രഭാഷണം നടത്തി. ?ഹംസ റഹ്മാനി കൊണ്ടിപറമ്പ് ആമുഖപ്രസംഗവും അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രമേയപ്രഭാഷണവും നടത്തി. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, പി.ഉബൈദുള്ള എം.എല്‍.എ, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, ഹസന്‍ ആലങ്കോട്, സലീം എടക്കര, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത്, സയ്യിദ് ബി.എസ്.കെ. തങ്ങള്‍, സയ്യിദ് കെ.കെ.എസ്. ബാപ്പുട്ടി തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

To advertise here,