വിഭവസമൃദ്ധമായ ഇഫ്താര്‍ പാര്‍ട്ടികളില്‍ മനഃപ്രയാസത്തോടെ പങ്കെടുക്കുന്നവരാണ് പ്രമേഹരോഗികള്‍. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യെന്ന അവസ്ഥ! പ്രമേഹരോഗികള്‍ ഇഫ്താര്‍ പാര്‍ട്ടികളെക്കുറിച്ച് പല കാര്യങ്ങളും അറിയുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം.
ഇഫ്താര്‍ തുടങ്ങുന്നത് വെള്ളംകുടിച്ച് ജലനഷ്ടം പരിഹരിച്ചുകൊണ്ടാകണം. ഒന്നോ രണ്ടോ ഈത്തപ്പഴം തീര്‍ച്ചയായും കഴിക്കണം.
രക്തപഞ്ചസാര താത്കാലികമായി ഉയര്‍ത്താന്‍ ഇതു സഹായിക്കും. നോമ്പുതുറന്നതിനു ശേഷമുള്ള പ്രധാന ഭക്ഷണം എല്ലാദിവസവും ഒരേസമയം കഴിക്കാന്‍ ശ്രദ്ധിക്കണം.
ഏതൊക്കെ പഴങ്ങള്‍ കഴിക്കാം?
തണ്ണിമത്തന്‍, നേന്ത്രപ്പഴം, പൈനാപ്പിള്‍, മുന്തിരി എന്നീ ഗ്ലൈസീമിക് ഇന്‍ഡക്സ് കൂടിയ പഴങ്ങള്‍ പ്രമേഹരോഗികള്‍ ഒഴിവാക്കണം. ഗ്ലൈസീമിക് ഇന്‍ഡക്സ് കുറഞ്ഞ ഓറഞ്ച്, ആപ്പിള്‍, മധുരനാരങ്ങ, പ്ലംസ്, ചെറി എന്നിവ മിതമായതോതില്‍ കഴിക്കാം. ഓരോ വിഭവത്തിന്റെയും 50 ഗ്രാമില്‍നിന്ന് എത്രകണ്ട് ഗ്ലൂക്കോസ് കിട്ടുമെന്നതിന്റെ അളവാണ് ഗ്ലൈസീമിക് ഇന്‍ഡക്സ്.
ഐസ്‌ക്രീമിന്റെ അപകടം
ഐസ്‌ക്രീമില്‍ ധാരാളമുള്ള കൊഴുപ്പ് പഞ്ചസാരയുടെ രക്തപ്രവേശനം തുടക്കത്തില്‍ തടസ്സപ്പെടുത്തും. ഈ കൊഴുപ്പത്രയും ശരീരത്തില്‍ ലയിച്ചതിനുശേഷമായിരിക്കും രക്തപഞ്ചസാര ഉയരുന്നത്. അധികമാകുന്ന കൊഴുപ്പ് രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടി ഹൃദ്രോഗത്തെയും പക്ഷാഘാതത്തെയുമെല്ലാം ക്ഷണിച്ചുവരുത്തും.
പ്രമേഹക്കാരുടെ കാര്യത്തിലാകട്ടെ, സാധാരണതോതില്‍ കൊഴുപ്പ് കഴിച്ചാല്‍പോലും ഇത്തരം അസുഖങ്ങള്‍ എളുപ്പത്തില്‍ വരും. കൊഴുപ്പ്, പഞ്ചസാര എന്നീ ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ പ്രമേഹരോഗികള്‍ ഇഫ്താറില്‍ തീര്‍ച്ചയായും വര്‍ജിക്കേണ്ട ഇനങ്ങളാണ് ഐസ്‌ക്രീമുകളും ഡെസേര്‍ട്ടുകളും. ഡോക്ടറുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചും സ്വയം നിയന്ത്രണം ശീലമാക്കിയും വേണം പ്രമേഹരോഗികള്‍ ഇഫ്താര്‍ വിരുന്നുകളില്‍ പങ്കെടുക്കാന്‍.
Content Highlights: ramadan 2023, iftar of diabetic patients
Published: 25 Mar 2023, 01:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented