
മലപ്പുറം: പരിശുദ്ധ റംസാന്‍ മാസത്തോടനുബന്ധിച്ച് മാതൃഭൂമി വര്‍ഷംതോറും പുറത്തിറക്കുന്ന പ്രത്യേക സപ്ലിമെന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനംചെയ്തു. ബുധനാഴ്ച രാവിലെ സാദിഖലി തങ്ങളുടെ വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷിന് നല്‍കിയാണ് പ്രകാശനംചെയ്തത്.
മാതൃഭൂമി പീരിയോഡിക്കല്‍സ് അസിസ്റ്റന്റ് എഡിറ്റര്‍ കെ. വിശ്വനാഥ്, റീജണല്‍ മാനേജര്‍ സി. സുരേഷ്‌കുമാര്‍, ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ ആര്‍. ഗിരീഷ്‌കുമാര്‍, സ്പെഷ്യല്‍ കറസ്പോണ്ടന്റ് വിനോയ് മാത്യു, സ്റ്റാഫ് കറസ്പോണ്ടന്റ് ഫഹ്മി റഹ്മാനി, സബ് എഡിറ്റര്‍ അജ്മല്‍ പഴേരി, മുസ്ലിം ലീഗ് മലപ്പുറം ജില്ലാസെക്രട്ടറി അന്‍വര്‍ മുള്ളമ്പാറ, മാധ്യമപ്രവര്‍ത്തകന്‍ ഹുസൈന്‍ ജിഫ്രി തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അഭിമുഖങ്ങള്‍, ലേഖനങ്ങള്‍, റംസാന്‍ ഓര്‍മകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സപ്ലിമെന്റ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ഹുസൈന്‍ മടവൂര്‍ എന്നിവരുമായാണ് അഭിമുഖം. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സി. മുഹമ്മദ് ഫൈസി, എം.ഐ. അബ്ദുല്‍ അസീസ്, ടി.കെ. അശ്റഫ് തുടങ്ങിയവരുടെ ലേഖനങ്ങളുമുണ്ട്. വി. മുസഫര്‍ അഹമ്മദ്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, കണ്ണൂര്‍ ഷെരീഫ്, ഫര്‍സാന എന്നിവര്‍ റംസാന്‍ ഓര്‍മകളും പങ്കുവെക്കുന്ന സപ്ലിമെന്റിന് 40 രൂപയാണ് വില.
Content Highlights: mathrubhumi ramadan supplement published
Published: 24 Mar 2023, 10:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented