കോഴിക്കോട്: മര്‍കസ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ സൗഹൃദ സംഗമവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു. 

To advertise here,

കഴിഞ്ഞ 45 വര്‍ഷമായി രാജ്യത്തെ അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് മര്‍കസ്. കൂടുതല്‍ ജനങ്ങളിലേക്ക് മര്‍കസിന്റെ വിദ്യാഭ്യാസ ജീവകാരുണ്യ സാമൂഹ്യ പദ്ധതികള്‍ എത്തിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകരുടെ പങ്ക് പ്രധാനമാണെന്ന് കാന്തപുരം പറഞ്ഞു. 

വിവിധ മാധ്യമ സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്ത് അറുപതോളം പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി, നോളജ് സിറ്റി ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, നവാസ് പൂനൂര്‍, കെ.എം. നരേന്ദ്രന്‍,  കമാല്‍ വരദൂര്‍, പ്രമോദ് രാമന്‍, വി.എം. ഇബ്റാഹീം, ടി.കെ. അബ്ദുല്‍ ഗഫൂര്‍, ദീപക് ധര്‍മടം, മുഹമ്മദ് ശഹീദ് കെ., സി. ദാവൂദ്, രജീഷ് കെ.വി., അനില്‍കുമാര്‍ സി.പി., പി.ടി. നിസാര്‍, സര്‍വ്വദമനന്‍, ഉനൈസ് മുഹമ്മദ്, ശമീം കെ.കെ. പങ്കെടുത്തു.