
പാലക്കാട്: മാനവരാശിയുടെ സംരക്ഷണത്തിന് മുന്‍കൈയെടുത്ത ഫ്രാന്‍സിസ് മാര്‍പാപ്പ, ഭൂമി നമ്മുടെ പൊതുഭവനമാണെന്ന് പ്രഖ്യാപിച്ചു. ഭൂമിയെ സംരക്ഷിച്ചില്ലെങ്കില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം ലോകത്തിന് അവബോധം നല്‍കി.
ലൗദാത്തോ സി
2015 ജൂണ്‍ 18-ന് പ്രസിദ്ധീകരിച്ച 'ലൗദാത്തോ സി' (അങ്ങേയ്ക്ക് സ്തുതി) എന്ന ചാക്രിക ലേഖനത്തിലൂടെ തന്റെയും സഭയുടെയും കാഴ്ചപ്പാട് അദ്ദേഹം വ്യക്തമാക്കി. പാവങ്ങളുടെയും ഭൂമിയുടെയും നിലവിളി ശ്രവിക്കപ്പെടാന്‍തക്കവണ്ണം, പരിസ്ഥിതിയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നീതി സമന്വയിക്കപ്പെടണമെന്ന് ലേഖനത്തിന്റെ 49-ാം ഖണ്ഡികയില്‍ ഫ്രാന്‍സിസ് പാപ്പാ എഴുതി.
ഭൂമി ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരംകാണുന്നതിന് മനുഷ്യരാശിക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. ദൈവത്തിന്റെ സൃഷ്ടിയായ ഈ പ്രപഞ്ചത്തെ സംരക്ഷിക്കാന്‍, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തി.
സാധാരണക്കാര്‍മുതല്‍ രാഷ്ട്രനേതാക്കള്‍വരെ പാലിക്കേണ്ട പാരിസ്ഥിതിക മാനദണ്ഡങ്ങളെക്കൂടി അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭൂമിയുടെ നിലവിളിയോട് പ്രത്യുത്തരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ചാക്രികലേഖനം ആഗോളതലത്തില്‍ പല ചര്‍ച്ചകള്‍ക്കും നവീനമായ ഉള്‍ക്കാഴ്ചകള്‍ക്കും പ്രചോദനം നല്‍കി.
ലൗദാത്തെ ദേവും
2023-ല്‍ 'ലൗദാത്തെ ദേവും' (ദൈവത്തെ സ്തുതിക്കുക) എന്ന തന്റെ അപ്പസ്‌തോലിക്ക് കത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അതിനുള്ള പരിഹാരത്തെക്കുറിച്ചും മാര്‍പാപ്പ വിശദമാക്കി. ഇതിനെത്തുടര്‍ന്ന് ആഗോളതലത്തില്‍ത്തന്നെ കത്തോലിക്കാ സ്ഥാപനങ്ങള്‍ പ്രകൃതിസംരക്ഷണം പ്രധാന കാര്യപരിപാടിയായെടുത്തു.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിന് പല രൂപതകളിലും സ്ഥാപനങ്ങളിലും ഇടവകകളിലും 'നെറ്റ് സീറോ കാര്‍ബണ്‍' പ്രഖ്യാപനങ്ങള്‍ ഉണ്ടായി. വീടുകളിലും പരിസരത്തും നടപ്പാക്കേണ്ട പരിസ്ഥിതി പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയിപ്പുകള്‍ നല്‍കി. മിക്കയിടത്തും ഗ്രീന്‍ ഓഡിറ്റിങ് നടത്തി. സമ്പൂര്‍ണ പരിസ്ഥിതിസാക്ഷരതയ്ക്കായി പരിശീലനം നല്‍കിവരുന്നു. ജൂബിലിവര്‍ഷത്തിന്റെ ഭാഗമായി 2025 കേരളസഭ പരിസ്ഥിതിസംരക്ഷണ വര്‍ഷമായി ആചരിക്കുന്നു.
Content Highlights: Pope Francis` encyclical Laudato Si` emphasizes Earth as our common home, urging environmental prote
Published: 22 Apr 2025, 08:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented