രാജ്‌കോട്ട്: 36-ാമത് ദേശീയ ഗെയിംസില്‍ നിന്തലില്‍ മൂന്നാം മെഡല്‍ സ്വന്തമാക്കി കേരളത്തിന്റെ സാജന്‍ പ്രകാശ്. ചൊവ്വാഴ്ച നടന്ന പുരുഷന്‍മാരുടെ 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയില്‍ സാജന്‍ വെള്ളി നേടി. 4:30.09 സെക്കന്‍ഡിലായിരുന്നു സാജന്റെ ഫിനിഷ്.

To advertise here,

4:28.91 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മധ്യപ്രദേശിന്റെ അദ്വൈത പാഗെയ്ക്കാണ് സ്വര്‍ണം. ഈയിനത്തില്‍ ഗെയിംസ് റെക്കോഡോടെയാണ് അദ്വൈതയുടെ സ്വര്‍ണ നേട്ടം. എം. അരവിന്ദ് സ്ഥാപിച്ച 4:37.75 സെക്കന്‍ഡിന്റെ റെക്കോഡാണ് അദ്വൈത ചൊവ്വാഴ്ച മറികടന്നത്. 4:31.03 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഗുജറാത്തിന്റെ ആര്യന്‍ നെഹ്‌റയ്ക്കാണ് വെങ്കലം.

ചൊവ്വാഴ്ച പുരുഷന്‍മാരുടെ ഖോ ഖോയില്‍ കേരളം വെള്ളി മെഡല്‍ സ്വന്തമാക്കി. ഫൈനലില്‍ മഹാരാഷ്ട്രയോട് തോറ്റതോടെയാണ് കേരളത്തിന്റെ നേട്ടം വെള്ളിയില്‍ ഒതുങ്ങിയത്. സ്‌കോര്‍: 30 - 26.