അഹമ്മദാബാദ്: ദേശീയ ഗെയിംസില്‍ തുഴച്ചില്‍ ഇനത്തില്‍ കേരളത്തിന് ഇരട്ട സ്വര്‍ണം. വനിതകളുടെ കനോയിങ്ങിലും കയാക്കിങ്ങിലും കേരളം സ്വര്‍ണം നേടി. വനിതകളുടെ കനോയിങ് ടു വിഭാഗത്തിലും കയാകിങ് ഫോര്‍ വിഭാഗത്തിലുമാണ് സ്വര്‍ണം.
വനിതാ വിഭാഗം 500 മീറ്റര്‍ ഡബിള്‍സ് കനോയിങ്ങ് ടു വിഭാഗത്തില്‍ കേരളത്തിന്റെ മേഘ പ്രദീപ്, അക്ഷയ സുനില്‍ സഖ്യമാണ് സ്വര്‍ണം നേടിയത്. മികച്ച പ്രകടനമാണ് കേരള ടീം പുറത്തെടുത്തത്.
കയാക്കിങ് ഫോര്‍ വിഭാഗത്തില്‍ കേരളത്തിനായി ട്രീസ ജേക്കബ്, ശ്രീലക്ഷ്മി, പാര്‍വതി, അലീന ബിജു എന്നിവരടങ്ങിയ ടീം സ്വര്‍ണം നേടി. തുഴച്ചിലില്‍ മികച്ച പ്രകടനമാണ് കേരളം ഇതുവരെ പുറത്തെടുത്തത്.
ഈ നേട്ടങ്ങളോടെ കേരളത്തിന്റെ ആകെ സ്വര്‍ണമെഡലുകളുടെ എണ്ണം 19 ആയി ഉയര്‍ന്നു.
Content Highlights: national games 2022, national games, canoeing, kayaking, gold in national games, kerala medal tally
Published: 10 Oct 2022, 03:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented