ഗാന്ധിനഗര്‍: ദേശീയ ഗെയിംസില്‍ കേരളത്തിന് ഇരട്ട സ്വര്‍ണം. പുരുഷന്മാരുടെയും വനിതകളുടെയും ജൂഡോയില്‍ കേരളം സ്വര്‍ണം നേടി. പുരുഷ വിഭാഗത്തില്‍ അര്‍ജുന്‍.എ.ആറും വനിതാ വിഭാഗത്തില്‍ അശ്വതി പി.ആറും കേരളത്തിനായി സ്വര്‍ണമെഡല്‍ കഴുത്തിലണിഞ്ഞു.

To advertise here,

പുരുഷന്മാരുടെ 90 കിലോയില്‍ താഴെയുള്ള വിഭാഗത്തിലാണ് അര്‍ജുന്‍ ഒന്നാമതെത്തിയത്. ഫൈനലില്‍ ഹരിയാണയുടെ വിക്രമിനെ തോല്‍പ്പിച്ചാണ് അര്‍ജുന്‍ സ്വര്‍ണം നേടിയത്. സ്‌കോര്‍: 1-0. 

വനിതകളുടെ 78 കിലോ വിഭാഗത്തിലാണ് അശ്വതി സ്വര്‍ണം നേടിയത്. ഫൈനലില്‍ ഉത്തര്‍ പ്രദേശിന്റെ തരുണ ശര്‍മയെ കീഴടക്കിയാണ് അശ്വതി സ്വര്‍ണം നേടിയത്. ഈ രണ്ട് മെഡലുകളോടെ ദേശീയ ഗെയിംസിലെ കേരളത്തിന്റെ സ്വര്‍ണനേട്ടം 17 ആയി ഉയര്‍ന്നു.